വയ്യായ്കക്കിടയിലും രമേശന്‍ കുട നിര്‍മ്മിക്കുകയാണ്; ജീവിതത്തിന് തണല്‍ തേടി

ബോവിക്കാനം: മഴക്കാലമെത്തുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കുന്നത് കുടയെ കുറിച്ചാണ്. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത ബോവിക്കാനത്തെ 49 കാരനായ രമേശനും ആദ്യം ഓര്‍ത്തത് കുടയെ കുറിച്ചാണ്. പക്ഷേ അത് തനിക്ക് ഉപയോഗിക്കാനല്ല. മറ്റുള്ളവര്‍ക്ക് ചൂടാനാണ്.നിങ്ങള്‍ ഒരു കുട വാങ്ങിയാല്‍ കുട നിര്‍മ്മാണം ജീവിതമാര്‍ഗമാക്കിയ ഈ കിടപ്പുരോഗിക്ക് ഒരു തണലായി മാറും. വര്‍ഷങ്ങളായി അരയ്ക്കു താഴെ തളര്‍ന്ന് പണിയെടുക്കാന്‍ കഴിയാതെ ഏറെ പ്രയാസത്തില്‍ കഴിയുമ്പോഴാണ് മുളിയാര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി രമേശന് കുട നിര്‍മ്മാണ പരിശീലനം ലഭിച്ചത്. […]

ബോവിക്കാനം: മഴക്കാലമെത്തുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കുന്നത് കുടയെ കുറിച്ചാണ്. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത ബോവിക്കാനത്തെ 49 കാരനായ രമേശനും ആദ്യം ഓര്‍ത്തത് കുടയെ കുറിച്ചാണ്. പക്ഷേ അത് തനിക്ക് ഉപയോഗിക്കാനല്ല. മറ്റുള്ളവര്‍ക്ക് ചൂടാനാണ്.
നിങ്ങള്‍ ഒരു കുട വാങ്ങിയാല്‍ കുട നിര്‍മ്മാണം ജീവിതമാര്‍ഗമാക്കിയ ഈ കിടപ്പുരോഗിക്ക് ഒരു തണലായി മാറും. വര്‍ഷങ്ങളായി അരയ്ക്കു താഴെ തളര്‍ന്ന് പണിയെടുക്കാന്‍ കഴിയാതെ ഏറെ പ്രയാസത്തില്‍ കഴിയുമ്പോഴാണ് മുളിയാര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി രമേശന് കുട നിര്‍മ്മാണ പരിശീലനം ലഭിച്ചത്. ആര്‍ക്കു മുന്നിലും കൈ നീട്ടാതെ ജീവിക്കാനുള്ള ആഗ്രഹത്താല്‍ ഏറെ പ്രയാസപ്പെട്ട് കുട നിര്‍മാണം പഠിച്ചെടുക്കുകയായിരുന്നു. ഒരു ദിവസം ആറ് കുടകള്‍ വരെ നിര്‍മിക്കാന്‍ കഴിയുമെങ്കിലും കുടയുടെ നിര്‍മാണ സാമഗ്രികള്‍ക്ക് നല്ല വിലയുള്ളതിനാല്‍ അധികം നിര്‍മ്മിച്ചു വെക്കാനുള്ള സാമ്പത്തിക ശേഷി ഇദ്ദേഹത്തിനില്ല. ആളുകള്‍ ആവശ്യപ്പെട്ടാല്‍ അതിനനുസരിച്ച് നിര്‍മിച്ചു കൊടുക്കാന്‍ സാധിക്കും. ഒരു കുടയ്ക്ക് 380 രൂപയാണ് വില. ബഹുവര്‍ണ കുടകളാണെങ്കില്‍ 400. ആവശ്യമനുസരിച്ച് എല്ലാ തരത്തിലുമുള്ള കുടകളും നിര്‍മിക്കാനും രമേശനറിയാം. കുടകളുടെ വില്‍പ്പന ഇദ്ദേഹത്തിന് മുന്നില്‍ വെല്ലുവിളിയാണ്. നാട്ടുകാരും സുഹൃത്തുക്കളൊക്കെ അറിഞ്ഞെത്തി വാങ്ങുന്നുണ്ടെങ്കിലും ഇപ്പോള്‍ നിര്‍മ്മിച്ചിട്ടുള്ള കുടകളില്‍ കുറച്ച് മാത്രമാണ് ഇതിനകം വില്‍ക്കാനായത്. കുടുംബശ്രീ പ്രവര്‍ത്തകരോ സന്നദ്ധ സംഘടനകളോ സഹായിക്കാന്‍ മുന്നോട്ട് വന്നാല്‍ അത് രമേശന് താങ്ങാകും. കുടകള്‍ക്ക് പുറമെ ഹാന്‍ഡ് വാഷ്, സോപ്പ് പൊടി, സോപ്പുകള്‍ തുടങ്ങി 15 ഓളം ഉല്‍പ്പന്നങ്ങള്‍ രമേശന്‍ നിര്‍മ്മിക്കുന്നുണ്ട്. ബോവിക്കാനം ബി.എ.ആര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വീട്ടില്‍ അമ്മ കമലയോടപ്പമാണ് രമേശന്‍ താമസിക്കുന്നത്. ഇവര്‍ക്കു മറ്റു വരുമാന മാഗമൊന്നുമില്ല. സുമനസ്സുകള്‍ ഒരു കുട വാങ്ങിയാല്‍ ജീവിതം കെട്ടിപ്പടുക്കാനുള്ള രമേശന്റെ ശ്രമത്തിന് ഒരു സഹായമാകും. ഫോണ്‍: 8943190593.

Related Articles
Next Story
Share it