നേമത്ത് അമിത് ഷാ മത്സരിച്ചാലും ശിവന്‍കുട്ടി ജയിക്കും: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നേമത്ത് ആര് മത്സരിച്ചാലും സിപിഎം സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയല്ല, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വന്നാലും നേമത്ത് എല്‍.ഡി.എഫ്. ജയിക്കുമെന്നും ഉമ്മന്‍ ചാണ്ടി മത്സരിക്കാത്തത് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി ആയതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കരുണാകരനെ തിരുവനന്തപുരം ലോക്സഭയില്‍ പരാജയപ്പെടുത്തിയവരാണ് എല്‍.ഡി.എഫ് എന്നും ഉമ്മന്‍ ചാണ്ടിക്ക് നേമത്തെക്കുറിച്ച് നന്നായി അറിയാമെന്നും കോടിയേരി പറഞ്ഞു. നേമത്ത് മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പിന്മാറുകയായിരുന്നു. കോണ്‍ഗ്രസ് ദേശീയ […]

തിരുവനന്തപുരം: നേമത്ത് ആര് മത്സരിച്ചാലും സിപിഎം സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയല്ല, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വന്നാലും നേമത്ത് എല്‍.ഡി.എഫ്. ജയിക്കുമെന്നും ഉമ്മന്‍ ചാണ്ടി മത്സരിക്കാത്തത് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി ആയതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരനെ തിരുവനന്തപുരം ലോക്സഭയില്‍ പരാജയപ്പെടുത്തിയവരാണ് എല്‍.ഡി.എഫ് എന്നും ഉമ്മന്‍ ചാണ്ടിക്ക് നേമത്തെക്കുറിച്ച് നന്നായി അറിയാമെന്നും കോടിയേരി പറഞ്ഞു. നേമത്ത് മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പിന്മാറുകയായിരുന്നു.

കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയെയും കോടിയേരി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കേരളം ഗുജറാത്താക്കുമെന്നാണ് ബി.ജെ.പി. പറയുന്നതെന്നും ഈ ബി.ജെ.പി.യെ രാഹുല്‍ നേരിടുന്നത് കടലില്‍ ചാടിയാണോ എന്നും കോടിയേരി ചോദിച്ചു.

Related Articles
Next Story
Share it