അനധികൃത മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരെ നടപടി തുടരുമ്പോഴും കടലില്‍ മത്സ്യലഭ്യതയില്ല

മൊഗ്രാല്‍: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വറുതിക്ക് പരിഹാരമാവുന്നില്ല. കടലില്‍ മത്സ്യസമ്പത്ത് തീരെ ഇല്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ഇതിന് കാരണമാകാമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അനധികൃത മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്ന അന്യസംസ്ഥാന ബോട്ടുകള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുമ്പോഴും കടലില്‍ മീന്‍ ഇല്ലാത്തതിന്റെ കാരണം ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഈ കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ അനധികൃത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട ഡസനോളം ബോട്ടുകളാണ് അധികൃതര്‍ പിടികൂടി പിഴ ഈടാക്കിയത്.നിയമം ലംഘിച്ചുള്ള മീന്‍പിടിത്തത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം നവംബറില്‍ മത്സ്യത്തൊഴിലാളികള്‍ നീലേശ്വരം […]

മൊഗ്രാല്‍: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വറുതിക്ക് പരിഹാരമാവുന്നില്ല. കടലില്‍ മത്സ്യസമ്പത്ത് തീരെ ഇല്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ഇതിന് കാരണമാകാമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അനധികൃത മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്ന അന്യസംസ്ഥാന ബോട്ടുകള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുമ്പോഴും കടലില്‍ മീന്‍ ഇല്ലാത്തതിന്റെ കാരണം ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഈ കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ അനധികൃത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട ഡസനോളം ബോട്ടുകളാണ് അധികൃതര്‍ പിടികൂടി പിഴ ഈടാക്കിയത്.
നിയമം ലംഘിച്ചുള്ള മീന്‍പിടിത്തത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം നവംബറില്‍ മത്സ്യത്തൊഴിലാളികള്‍ നീലേശ്വരം അഴിമുഖം ഉപരോധിച്ചിരുന്നു. ഇതിനുശേഷമാണ് അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്.
നിരോധിത വലകള്‍ ഉപയോഗിച്ചും തീരത്തിനോട് ചേര്‍ന്നും ബോട്ടുകള്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നത് കാരണമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ കിട്ടാതെ പോകുന്നതെന്ന് പരാതി നേരത്തെ തന്നെ മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
കഴിഞ്ഞ കുറെ മാസങ്ങളായി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വറുതിയില്‍ തന്നെയാണ്. ഈസ്റ്ററും വിഷുവും പെരുന്നാളുമൊക്കെ ആഘോഷങ്ങളില്ലാതെ കഴിഞ്ഞുപോയതായി സങ്കടത്തോടെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മീന്‍ ചാകരയുടെ സമയത്താണ് ഇത്തരത്തില്‍ വറുതി നേരിട്ടത്. ഇനി ഈ മെയ് മാസം കൂടി കഴിഞ്ഞാല്‍ കാലവര്‍ഷം ആരംഭിക്കും. പിന്നെ കടലില്‍ പോകാനാവാതെ വരും. ഒപ്പം ട്രോളിംഗ് നിരോധനവും. എല്ലാംകൊണ്ടും കഴിഞ്ഞ ഒരു വര്‍ഷമായി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ ലഭ്യതയില്ലാത്തതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പഴകിയ മീനുകളാണ് ഐസുകള്‍ ചേര്‍ത്തും പൊടികള്‍ ചേര്‍ത്തും മാര്‍ക്കറ്റുകളില്‍ എത്തുന്നത്. ഇതിനാകട്ടെ നല്ല വിലയും ഈടാക്കുന്നുണ്ട്.

Related Articles
Next Story
Share it