ഉദ്ഘാടനം കഴിഞ്ഞ് 8 വര്‍ഷം പിന്നിട്ടിട്ടും രോഗികളെ പരിശോധിക്കാതെ ആരോഗ്യകേന്ദ്രം അനാഥാവസ്ഥയില്‍
കുമ്പള: ഉദ്ഘാടനം കഴിഞ്ഞ് 8 വര്‍ഷം പിന്നിട്ടിട്ടും ഒരു രോഗിയെയും പരിശോധിക്കാതെ ആരോഗ്യ കേന്ദ്രം അനാഥാവസ്ഥയില്‍. കുമ്പള കോയിപാടി കടപ്പുറം 20-ാം വാര്‍ഡില്‍പ്പെട്ട പെര്‍വാഡ് കടപ്പുറത്താണ് ആരോഗ്യ കേന്ദ്രം രോഗികളെ കാത്തിരിക്കുന്നത്. 51 ലക്ഷം രൂപ മുതല്‍ മുടക്കി തീരദേശ വികസന കോര്‍പ്പറഷന്‍ മത്സ്യതൊഴിലാളികളുടെ ആരോഗ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടം അന്നത്തെ മഞ്ചേശ്വരം എം.എല്‍.എ. ആയിരുന്ന പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എയാണ് ഉല്‍ഘാടനം ചെയ്തത്. തീരദേശ വികസന കോര്‍പ്പറഷന്‍ കെട്ടിടം പഞ്ചായത്തിന് കൈമാറിയെങ്കിലും പഞ്ചായത്ത് അധികൃതര്‍ […]

കുമ്പള: ഉദ്ഘാടനം കഴിഞ്ഞ് 8 വര്‍ഷം പിന്നിട്ടിട്ടും ഒരു രോഗിയെയും പരിശോധിക്കാതെ ആരോഗ്യ കേന്ദ്രം അനാഥാവസ്ഥയില്‍. കുമ്പള കോയിപാടി കടപ്പുറം 20-ാം വാര്‍ഡില്‍പ്പെട്ട പെര്‍വാഡ് കടപ്പുറത്താണ് ആരോഗ്യ കേന്ദ്രം രോഗികളെ കാത്തിരിക്കുന്നത്. 51 ലക്ഷം രൂപ മുതല്‍ മുടക്കി തീരദേശ വികസന കോര്‍പ്പറഷന്‍ മത്സ്യതൊഴിലാളികളുടെ ആരോഗ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി നിര്‍മ്മിച്ച കെട്ടിടം അന്നത്തെ മഞ്ചേശ്വരം എം.എല്‍.എ. ആയിരുന്ന പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എയാണ് ഉല്‍ഘാടനം ചെയ്തത്. തീരദേശ വികസന കോര്‍പ്പറഷന്‍ കെട്ടിടം പഞ്ചായത്തിന് കൈമാറിയെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇത്‌വരെ ആരോഗ്യ വകുപ്പിന് കൈമാറിയില്ലെന്നാണ് പറയുന്നത്. കോയിപാടി കടപ്പുറം, നാങ്കി, കൊപ്പളം, പെര്‍വാഡ് കടപ്പുറം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് എറ്റവും ഗുണകരമായ ആരോഗ്യ കേന്ദ്രമാണ് ആര്‍ക്കും വേണ്ടാതെ അവഗണിക്കപ്പെടുന്നത്. പനിയും മറ്റും പിടിപെട്ടാല്‍ ഈ മേഖലയിലെ മല്‍സ്യതൊഴിലാളികള്‍ കിലോ മീറ്ററോളം ദൂരം സ്ഥിതിചെയ്യുന്ന കുമ്പള സര്‍ക്കാര്‍ ആസ്പത്രിയെയാണ് ആശ്രിക്കുന്നത്. മൂന്ന് ഡോക്ടര്‍മാരുടെ മുറികളും ഫാര്‍മസി മുറിയും അടക്കം എല്ലാം പണി കഴിഞ്ഞ കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ കാരണം ആര്‍ക്കും പ്രയോജനപ്പെടാത്തത്. എല്ലാ വര്‍ഷവും രണ്ട് തവണ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഇവിടെ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്. ആരോഗ്യ കേന്ദ്രം ഇത്‌വരെ പഞ്ചായത്ത് അധികൃതര്‍ ആരോഗ്യ വകുപ്പിന് കൈമാറാത്തതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.