യുറോ കപ്പിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു; മുന്‍ നായകന്‍ സെര്‍ജിയോ റാമോസ് പുറത്ത്
മഡ്രിഡ്: യുറോ കപ്പിനുള്ള സ്പാനിഷ് ദേശീയ ടീമിനെ പ്രഖ്യാപിച്ചു. സ്‌ക്വാഡില്‍ മുന്‍ നായകന്‍ സെര്‍ജിയോ റാമോസ് ഉള്‍പ്പെട്ടില്ല. പരിക്ക് വിടാതെ പിന്തുടര്‍ന്ന റാമോസ് റയല്‍ മഡ്രിഡിനായി വെറും അഞ്ചുതവണ മാത്രമാണ് കളത്തിലിറങ്ങിയിരുന്നത്. ജനുവരില്‍ മുതല്‍ റാമോസ് കഠിനാധ്വാനം ചെയ്‌തെങ്കിലും അദ്ദേഹം കളിക്കാന്‍ പ്രാപ്തനല്ലെന്ന് കോച്ച് ലൂയിസ് എന്റിക് പ്രതികരിച്ചു. സ്‌പെയിനിനായി 180 മത്സരങ്ങള്‍ 35കാരനായ റാമോസ് കളിച്ചിട്ടുണ്ട്. രണ്ട് തവണ സ്‌പെയിന്‍ യൂറോകപ്പ് ചാമ്പ്യന്‍മാരായപ്പോഴും ലോകചാമ്പ്യന്‍മാരായപ്പോഴും റാമോസ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ജൂണ്‍ 12 മുതല്‍ യൂറോപ്പിലെ […]

മഡ്രിഡ്: യുറോ കപ്പിനുള്ള സ്പാനിഷ് ദേശീയ ടീമിനെ പ്രഖ്യാപിച്ചു. സ്‌ക്വാഡില്‍ മുന്‍ നായകന്‍ സെര്‍ജിയോ റാമോസ് ഉള്‍പ്പെട്ടില്ല. പരിക്ക് വിടാതെ പിന്തുടര്‍ന്ന റാമോസ് റയല്‍ മഡ്രിഡിനായി വെറും അഞ്ചുതവണ മാത്രമാണ് കളത്തിലിറങ്ങിയിരുന്നത്. ജനുവരില്‍ മുതല്‍ റാമോസ് കഠിനാധ്വാനം ചെയ്‌തെങ്കിലും അദ്ദേഹം കളിക്കാന്‍ പ്രാപ്തനല്ലെന്ന് കോച്ച് ലൂയിസ് എന്റിക് പ്രതികരിച്ചു.
സ്‌പെയിനിനായി 180 മത്സരങ്ങള്‍ 35കാരനായ റാമോസ് കളിച്ചിട്ടുണ്ട്. രണ്ട് തവണ സ്‌പെയിന്‍ യൂറോകപ്പ് ചാമ്പ്യന്‍മാരായപ്പോഴും ലോകചാമ്പ്യന്‍മാരായപ്പോഴും റാമോസ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ജൂണ്‍ 12 മുതല്‍ യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലാണ് യൂറോ അരങ്ങേറുക. പോളണ്ട്, സ്ലൊവാക്യ, സ്വീഡന്‍ എന്നിവരടങ്ങിയ ഗ്രൂപ് ഇയിലാണ് സ്‌പെയിന്‍. പോര്‍ച്ചുഗലാണ് നിലവിലെ ചാമ്പ്യന്‍മാര്‍.
ടീം:
ഗോള്‍കീപ്പര്‍മാര്‍: ഡേവിഡ് ഡിഹിയ, ഉനൈ സൈമണ്‍, റോബര്‍ട്ട് സാഞ്ചസ്.
പ്രതിരോധം: ജോര്‍ഡി ആല്‍ബ, പോ ടോറസ്, ഗയ, ലപോര്‍ട്ടെ, എറിക് ഗാര്‍ഷ്യ, ഡിയഗോ ലോറന്റെ, അസ്പിലിക്വറ്റ, മാര്‍കോസ് ലോറന്റ.
മധ്യനിര: സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ്, റോഡ്രി, തിയാഗോ, പെട്രി, കോകെ, ഫാബിയന്‍.
മുന്നേറ്റം: ഡാനി ഒല്‍മോ, മൈകല്‍ ഒയര്‍സബല്‍, ജെറാര്‍ഡ് മൊറേനോ, അല്‍വാരോ മൊറാട്ട, ഫെറന്‍ ടോറസ്, അദമ ട്രോറോ, പാബ്ലോ സറാബിയ.