ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടും റൊണാള്‍ഡോയെ ഒഴിവാക്കി യൂറോ ടീം

ലണ്ടന്‍: യൂറോ കപ്പ് ആരവങ്ങളടങ്ങുന്നതിനിടെ ചര്‍ച്ചയായി യൂറോ ടീം ഓഫ് ദി ടൂര്‍ണമെന്റ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യൂറോ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് ചര്‍ച്ചാവിഷയം. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയിട്ടും താരത്തിന് യൂറോ ടീമില്‍ ഇടംപിടിക്കാനായില്ല. ക്രിസ്റ്റ്യാനോയുടെ പോര്‍ചുഗല്‍ ടീം പ്രീ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായെങ്കിലും അതിനകം അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയ താരം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ചാമ്പ്യന്മാരായ ഇറ്റലിയുടെ അഞ്ച് താരങ്ങള്‍ ടീമിലിടം പിടിച്ചു. ജിയാന്‍ലുഗി ഡോണറുമ, ലിയൊണാര്‍ഡോ ബൊനൂച്ചി, ലിയൊണാര്‍ഡോ […]

ലണ്ടന്‍: യൂറോ കപ്പ് ആരവങ്ങളടങ്ങുന്നതിനിടെ ചര്‍ച്ചയായി യൂറോ ടീം ഓഫ് ദി ടൂര്‍ണമെന്റ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യൂറോ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് ചര്‍ച്ചാവിഷയം. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയിട്ടും താരത്തിന് യൂറോ ടീമില്‍ ഇടംപിടിക്കാനായില്ല. ക്രിസ്റ്റ്യാനോയുടെ പോര്‍ചുഗല്‍ ടീം പ്രീ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായെങ്കിലും അതിനകം അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയ താരം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു.

ചാമ്പ്യന്മാരായ ഇറ്റലിയുടെ അഞ്ച് താരങ്ങള്‍ ടീമിലിടം പിടിച്ചു. ജിയാന്‍ലുഗി ഡോണറുമ, ലിയൊണാര്‍ഡോ ബൊനൂച്ചി, ലിയൊണാര്‍ഡോ സ്പിനസോള, ജോര്‍ജിനോ, ഫെഡറിക്കൊ കിയേസ എന്നിവരാണ് യൂറോ ടീമിലിടം നേടിയ ഇറ്റാലിയന്‍ താരങ്ങള്‍. റണ്ണറപ്പുകളായ ഇംഗ്ലണ്ടിന്റെ റഹീം സ്റ്റര്‍ലിംഗ്, ഹാരി മഗ്വയര്‍, കെയ്ല്‍ വാക്കര്‍ എന്നിവര്‍ ഇടംനേടി. ഡെന്മാര്‍ക്കിന്റെ പിയേ മില്‍ ഹോജര്‍, സ്‌പെയിനിന്റെ പെഡ്രി, ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കു എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍.

ഡെന്‍മാര്‍ക്ക്, സ്പെയ്ന്‍, ബെല്‍ജിയം ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. ഇറ്റലിക്കായി മികച്ച പ്രകടനം കാഴ്ചവെച്ച ഡോണറുമയാണ് ഗോള്‍ കീപ്പര്‍. ക്രിസ്റ്റ്യാനോയ്ക്ക പുറമെ പോള്‍ പോഗ്ബയാണ് സ്ഥാനം ലഭിക്കാതിരുന്ന മറ്റൊരു പ്രമുഖന്‍.

Related Articles
Next Story
Share it