യൂറോ 2020: ഇറ്റലി പഴയ പ്രതാപത്തിലേക്ക് ?

1966ലെ ഇംഗ്ലണ്ട് ലോക കപ്പോടെയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അന്ന് ലോകകാല്‍പന്ത് കളിയുടെ രാജകുമാരന്മാരായി വിലസിയിരുന്ന ജര്‍മ്മനിയെ ആതിഥേയരായ ഇംഗ്ലീഷുകാര്‍ പരാജയപ്പെടുത്തി വെബ്ലിസ്റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ ബോബിമോര്‍ കപ്പുയര്‍ത്തി. 1970ലെ മെക്‌സിക്കോ ലോകകപ്പില്‍ ലോകഫുട്‌ബോള്‍ ചക്രവര്‍ത്തി, പെലെയുടെയും അസൂറികളുടെയും സര്‍വ്വാധിപത്യമായിരുന്നു ഫുട്‌ബോള്‍ ലോകത്ത്. കലാശക്കളിയില്‍ ഇറ്റലി 2-1ന് പരാജയപ്പെട്ടെങ്കിലും കാനറികളോട് പൊരുതാന്‍ കെല്‍പ്പുള്ള ഒരേ ഒരു ടീം ഇറ്റലി മാത്രമായിരുന്നു. അന്ന് അതിന്റെ തുടര്‍ച്ചയെന്നോണം 1982ലെ സ്‌പെയിന്‍ ലോകകപ്പില്‍ സ്രൈക്കര്‍ പോളോറോസിയുടെ സ്‌കോറിംഗ് മികവില്‍ കലാശക്കളിയില്‍ […]

1966ലെ ഇംഗ്ലണ്ട് ലോക കപ്പോടെയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അന്ന് ലോകകാല്‍പന്ത് കളിയുടെ രാജകുമാരന്മാരായി വിലസിയിരുന്ന ജര്‍മ്മനിയെ ആതിഥേയരായ ഇംഗ്ലീഷുകാര്‍ പരാജയപ്പെടുത്തി വെബ്ലിസ്റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ ബോബിമോര്‍ കപ്പുയര്‍ത്തി. 1970ലെ മെക്‌സിക്കോ ലോകകപ്പില്‍ ലോകഫുട്‌ബോള്‍ ചക്രവര്‍ത്തി, പെലെയുടെയും അസൂറികളുടെയും സര്‍വ്വാധിപത്യമായിരുന്നു ഫുട്‌ബോള്‍ ലോകത്ത്. കലാശക്കളിയില്‍ ഇറ്റലി 2-1ന് പരാജയപ്പെട്ടെങ്കിലും കാനറികളോട് പൊരുതാന്‍ കെല്‍പ്പുള്ള ഒരേ ഒരു ടീം ഇറ്റലി മാത്രമായിരുന്നു. അന്ന് അതിന്റെ തുടര്‍ച്ചയെന്നോണം 1982ലെ സ്‌പെയിന്‍ ലോകകപ്പില്‍ സ്രൈക്കര്‍ പോളോറോസിയുടെ സ്‌കോറിംഗ് മികവില്‍ കലാശക്കളിയില്‍ ജര്‍മ്മനിയെ കളിയുടെ എല്ലാ മേഖലയിലും പിന്തള്ളി അസൂറികള്‍ 'ഫിഫ' കപ്പുയര്‍ത്തി. അന്ന് ടൂര്‍ണമെന്റിലുടനീളം ഇറ്റലി അപാരഫോമിലായിരുന്നു എന്നുള്ളതാണ് പരമാര്‍ത്ഥം.
അതിഗംഭീരം...എന്തൊരു ടീമാണിത്. അതിഗംഭീരം... യൂനേ 2020 ഗ്രൂപ്പ് എയില്‍ ഇറ്റലിയുടെ ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും പന്ത് കളി ആരാധകര്‍ മനസ്സിലും മനസ്സില്‍ അടക്കി വെക്കാന്‍ സാധിക്കാത്തവര്‍ പുറത്തെടുത്തതും ഇതാണ്. അതെ, ഓരോ മത്സരം പിന്നിടുമ്പോഴും ഇറ്റലി ജയിച്ചുകയറുക മാത്രമല്ല ഓരോ റിക്കോര്‍ഡ് കുറിക്കുകയും ചെയ്യുന്നു. ഈ കിരീടം നേടുന്നവരുടെ കൂട്ടത്തിലേക്ക് അടിവെച്ച് കേറുകയും ചെയ്തു. യൂറോയുടെ തുടക്കത്തില്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബെല്‍ജിയം, പോര്‍ച്ചുഗല്‍ എന്നിവയക്കെല്ലാം പിറകിലായിരുന്നു ഇറ്റലിക്ക് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. പ്രതിരോധ ഫുട്‌ബോളിന്റെ വക്താക്കള്‍ എന്നറിയപ്പെട്ടിരുന്ന ഇറ്റലിക്കാര്‍ അക്കഥയെല്ലാം മാറിയെന്ന് നേരത്തെ തന്നെ അടിവരയിട്ടിരുന്നു. എന്നാല്‍ ഫേവറേറ്റുകളുടെ ഹോട്ട്‌സീറ്റിന്റെ മുന്‍പന്തിയിലേക്ക് അസൂറികള്‍ എത്തിയിരിക്കുന്നത് സ്വന്തം ഗ്രൂപ്പില്‍ ഒരു ഗോളും വഴങ്ങാതെ മൂന്ന് മത്സരവും ജയിച്ചുകൊണ്ടാണ്. 2000യൂറോയിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും മുമ്പ് ജയിച്ചത്. അന്ന് ആറു ഗോള്‍ നേടിയപ്പോള്‍ രണ്ട് ഗോള്‍ വഴങ്ങിയിരുന്നു.
ഇറ്റലിയുടെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളെല്ലാം സ്വന്തം നാട്ടുകാരുടെ മുന്നില്‍ റോമിലെ ഒളിബിക് സ്റ്റേഡിയത്തിലായിരുന്നു. അടുത്ത മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലെ വെംബ്ലിയിലേക്ക് പറക്കും. വെംബ്ലിയില്‍ മുമ്പ് ഇറ്റലി കളിച്ച ആറ് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ഫലം. ഇംഗ്ലണ്ടില്‍ ഇറ്റലിയുടെ ഇതുവരെ റിക്കാര്‍ഡും ഏഴ് ജയം, ആറ് സമനില തോല്‍വി 11 എന്നിങ്ങനെയാണ്. ഗ്രൂപ്പില്‍ ഡെയില്‍സിനെതിരായ 1-0ന്റെ ജയത്തോടെ ഇറ്റലിയുടെ കുതിപ്പ് 30 മത്സരങ്ങളില്‍ എത്തിനില്‍ക്കുന്നു,. 1930കാലഘട്ടത്തിലാണ് ഇറ്റലി സമാനമായ അപരാജിത കുതിപ്പ് നടത്തിയത്.
തുടര്‍ച്ചയായ 11-ാം മത്സരത്തിലാണ് ഇറ്റലി ഗോള്‍ വഴങ്ങാതെ കളിക്കളം വിടുന്നതെന്നും ശ്രദ്ധേയം. 2020ല്‍ യുവേഫ നേഷന്‍സ് ലീഗില്‍ ഹോളണ്ടിനെതിരെ 1-1 സമനില വഴങ്ങിയതിന് ശേഷം ഇറ്റലിയുടെ ഗോള്‍വല കുലുങ്ങിയിട്ടില്ല. ഇറ്റലിയുടെ ഗോള്‍വലയില്‍ പന്ത് വിശ്രമിച്ചിട്ട് 1,000ല്‍ അധികം മിനുറ്റുകള്‍ പൂര്‍ത്തിയായെന്ന് സാരം. 1972-74ല്‍ 12 മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതിരുന്നതാണ് ഇറ്റലിയുടെ റിക്കാര്‍ഡും-യൂറോയിലെ ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റലി 1-0നാണ് ഗാരെത് ബെയ്‌ലിന്റെ വെയില്‍സിനെ കീഴടക്കിയത്. മൂന്ന് ജയത്തോടെ 9 പോയന്റുമായി ഫുല്‍ മാര്‍ക്കോടെയാണ് പ്രീക്വാര്‍ട്ടറിലേക്ക് അജയ്യരായി എത്തിയത്.
ഇറ്റലി കാലങ്ങളായി തുടരുന്ന പ്രതിരോധ സോക്കര്‍ വിട്ടാണ് ഇത്തവണ യൂറോയില്‍ ഇറങ്ങിയത്. വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധവും അതിനൊത്ത അക്രമണവുമാണ് കോച്ച് റോബര്‍ട്ടോമാന്‍സീനിയുടെ പുതിയ തന്ത്രം. ഗ്രൂപ്പ് മത്സരങ്ങളില്‍ 7 ഗോള്‍ അടിച്ച ഇറ്റലി ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. ഇറ്റലി കഴിഞ്ഞ മുപ്പത് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. 1935 മുതല്‍ 1939 വരെ ഇതിഹാസ പരിശീലകന്‍ വികട്ടോറിയോ പോസോ കൈവരിച്ച റിക്കാര്‍ഡിനോപ്പമാണ് കോച്ച് മഹാനായമാന്‍സിയുടെ നില്‍പ്പ്.
കഴിഞ്ഞ മത്സരത്തില്‍ വിശ്രമം ലഭിച്ച സീറോ ഇമ്മോവില്‍, ബെറാന്‍ഡി, ലോറന്‍സോ, ഇന്‍സൈന്‍ എന്നീ മൂന്ന് പ്രഗത്ഭരെ മുന്നില്‍ നിര്‍ത്തിയാകും ഇറ്റലിയുടെ ആക്രമണം. പ്രതിരോധത്തില്‍ നായകന്‍ ജോര്‍ജിയോ കൊള്ളിനി അപാര ഫോമിലാണ്. മധ്യനിരയില്‍ ജോര്‍ജ്ജിഞ്ഞോ മാനുവല്‍ലാകോടെലി, ബറേല എന്നിവരും മിന്നും ഫോമിലാണ്.
മാന്‍സീനി റോക്കോര്‍ഡ്: ഇറ്റാലിയന്‍ ഇതിഹാസ കോച്ച് വികട്ടോറിയോ പൊസ്സൊയ്‌ക്കോപ്പമാണ് മാന്‍സീനി ഇപ്പോള്‍ . പൊസ് സൊയുടെ കീഴില്‍ 1935-39 കാലഘട്ടത്തില്‍ തോല്‍വി അറിയാതെ ഇറ്റലി 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി റിക്കോര്‍ഡ് കുറിച്ചു. 82 വര്‍ഷം പഴക്കമുള്ള ആ റിക്കാഡിനൊപ്പമാണ് മാന്‍ഡീനിയുടെ യുവതാരങ്ങള്‍ ഇപ്പോഴുള്ളത്. നോക്കൗട്ടിലെ ആദ്യ മത്സരത്തില്‍ വീരോചിതമായി പൊരുതിയ ഓസ്ട്രിയയെ തോല്‍പ്പിച്ചതോടെ മാന്‍സീനിയുടെ ഇറ്റലിപ്പട ചരിത്രത്തിന്റെ ഭാഗമായി. 1935-39 കാലഘട്ടത്തില്‍ അന്ന് അപരാജിത കുതിപ്പില്‍ തുടര്‍ച്ചയായി രണ്ട് ലോകകപ്പ് കിരീടങ്ങളും (1934,38) ഒരു ഒളിമ്പിക് സ്വര്‍ണ്ണവും (1936) മിന്നും മത്സരങ്ങളിലൂടെ അസൂറികള്‍ സ്വന്തമാക്കിയിരുന്നു.
മിക്കവാറും എല്ലാ ലോകകപ്പിലും യൂറോയിലും മത്സരിക്കാന്‍ അര്‍ഹത നേടിയ ശക്തരായ ഇറ്റലിക്ക് ഇക്കഴിഞ്ഞ 2018-ലെ റഷ്യന്‍ ലോകകപ്പ് ഒരു മരീചികയായിരുന്നു. ഇറ്റലി പ്ലേ ഓഫിലും ഹോളണ്ട് യോഗ്യതാ റൗണ്ടിലും 2016ലെ കോപ്പ ചാമ്പ്യന്മാരായ ചിലി എന്നിവരുടെയെല്ലാം അസാന്നിധ്യം കഴിഞ്ഞ റഷ്യലോകകപ്പില്‍ ആരാധകരുടെ വലിയ വേദനയായിരുന്നു. മുഖ്യം ഇറ്റലിയുടെ അസാന്നിധ്യം തന്നെ. ഞായറാഴ്ച അര്‍ധരാത്രി പ്രീ ക്വാട്ടര്‍ രണ്ടാം മത്സരത്തില്‍ ഇറ്റലി മികച്ച കളി പുറത്തെടുത്തിട്ടും വീരോചിതം പൊരുതിക്കഴിച്ച ഓസ്ട്രിയയോട് അധികസമയത്ത് നേടിയ ഒറ്റ ഗോളിന്റെ ലീഡിലാണ് ഇറ്റലി ക്വാര്‍ട്ടറിലേക്ക് കരപറ്റിയത്. സൂപ്പര്‍ താരം ഡേവിഡ് അലാബയുടെ മികവിലാണ് ഓസ്ട്രീയയുടെ പ്രതീക്ഷകളത്രയും. രക്ഷാമതിലായി കളത്തിലിറങ്ങുന്ന അലാബ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും വശങ്ങളിലും കളിച്ചുകയറാന്‍ പ്രാപ്തനാണ്.
തുര്‍ക്കി, സ്വിറ്റ്‌സര്‍ലാന്റ്, വെയില്‍സ് ടീമുകള്‍ക്കെതിരെ ഇറങ്ങിയ ആദ്യപതിനൊന്നില്‍ മാറ്റങ്ങളുമായാണ് ഞായറാഴ്ച ഓസ്ട്രിയക്കെതിരെ ഇറ്റലി ഗ്രൗണ്ടിലിറങ്ങിയത്. പ്രധാന മുന്നേറ്റക്കാരെയെല്ലാം പുറത്തിരുത്തി ഇറ്റലിയുടെ ബെഞ്ച് നിരയും ശക്തമാണെന്ന് തെളിയിച്ചു. ഈ യൂറോയില്‍ ശക്തമായി ഏറെ മുന്നോട്ട് പോകുമെന്ന് തന്നെയാണ് അവരുടെ ഇന്നത്തെ ഫോം നിലയില്‍ നമുക്ക് മനസ്സിലാവുന്നത്.

Related Articles
Next Story
Share it