നാടകാന്ത്യം യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി; മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ച ഗ്രൂപ്പ് എഫില്‍ നിന്നെത്തിയ മൂന്ന് ടീമുകളും പുറത്ത്
ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. 16ല്‍ നിന്ന് എട്ടിലേക്ക് ചുരുങ്ങിയപ്പോള്‍ വമ്പന്മാരായ പലരും പുറത്തായി. മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ച ഗ്രൂപ്പ് എഫില്‍ നിന്നെത്തിയ പോര്‍ചുഗല്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ മൂന്ന് മുന്‍നിര ടീമുകള്‍ പുറത്തായത് ആരാധകരെ നിരാശരാക്കി. ഇവരോടൊപ്പം കിരീട സാധ്യത കല്‍പ്പിച്ചിരുന്ന നെതര്‍ലന്‍ഡ്സും വീണു. ക്രൊയേഷ്യയെ തോല്‍പ്പിച്ചെത്തുന്ന സ്‌പെയിനും ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചെത്തുന്ന സ്വിറ്റ്‌സര്‍ലന്‍ഡുമാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടുക. കഴിഞ്ഞ രണ്ട് കളികളില്‍ നിന്നും പത്ത് ഗോളുകള്‍ […]

ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. 16ല്‍ നിന്ന് എട്ടിലേക്ക് ചുരുങ്ങിയപ്പോള്‍ വമ്പന്മാരായ പലരും പുറത്തായി. മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ച ഗ്രൂപ്പ് എഫില്‍ നിന്നെത്തിയ പോര്‍ചുഗല്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ മൂന്ന് മുന്‍നിര ടീമുകള്‍ പുറത്തായത് ആരാധകരെ നിരാശരാക്കി. ഇവരോടൊപ്പം കിരീട സാധ്യത കല്‍പ്പിച്ചിരുന്ന നെതര്‍ലന്‍ഡ്സും വീണു.
ക്രൊയേഷ്യയെ തോല്‍പ്പിച്ചെത്തുന്ന സ്‌പെയിനും ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചെത്തുന്ന സ്വിറ്റ്‌സര്‍ലന്‍ഡുമാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടുക. കഴിഞ്ഞ രണ്ട് കളികളില്‍ നിന്നും പത്ത് ഗോളുകള്‍ നേടി തകര്‍പ്പന്‍ ഫോമിലാണ് സ്പെയിന്‍ നില്‍ക്കുന്നതെങ്കില്‍ ഫ്രാന്‍സിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസം സ്വിസിന് മുതല്‍ക്കൂട്ടാകും. ജൂലൈ മൂന്നിന് ഇംഗ്ലണ്ടും യുക്രെയ്നും തമ്മില്‍ നടക്കുന്ന പോരാട്ടത്തോടെ സെമി ഫൈനല്‍ ചിത്രം തെളിയും.
ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പും സമയവും
സ്വിറ്റ്‌സര്‍ലന്‍ഡ് - സ്‌പെയിന്‍, ജൂലൈ 2 രാത്രി 9.30
ബെല്‍ജിയം - ഇറ്റലി, ജൂലൈ 3 പുലര്‍ച്ചെ 12.30
ചെക്ക് റിപ്പബ്ലിക്ക് - ഡെന്മാര്‍ക്ക്, ജൂലൈ 3 രാത്രി 9.30
യുക്രൈന്‍ - ഇംഗ്ലണ്ട്, ജൂലൈ 4 പുലര്‍ച്ചെ 12.30