ഭൂരിപക്ഷം ഒന്നിക്കണമെന്ന വെള്ളാപ്പള്ളി നടേഷന്റെ വര്‍ഗീയചുവയോടെയുള്ള പ്രസ്താവനയ്ക്ക് മറുപടിയുമായി ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: ഭൂരിപക്ഷം ഒന്നിക്കണമെന്ന വെള്ളാപ്പള്ളി നടേഷന്റെ വര്‍ഗീയചുവയോടെയുള്ള പ്രസ്താവനയ്ക്ക് മറുപടിയുമായി ഇ ടി മുഹമ്മദ് ബഷീര്‍. വെള്ളാപ്പള്ളിയുടെ പ്രസ്തവനയില്‍ അതിതീവ്ര വര്‍ഗീയ വികാരമാണുള്ളതെന്നും മുസ്ലീം ലീഗില്‍ വര്‍ഗീയത ആരോപിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ക്രൈസ്തവ സഭാധ്യക്ഷന്മാുമായി ചര്‍ച്ച നടത്തിയ പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചാണ് വെള്ളപ്പള്ളി നടേശന്‍ നേരത്തെ പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിക്കുന്നുവെന്നും ന്യൂനപക്ഷത്തിന്റെ കൂട്ടുക്കെട്ട് കേരളത്തിന് […]

കോഴിക്കോട്: ഭൂരിപക്ഷം ഒന്നിക്കണമെന്ന വെള്ളാപ്പള്ളി നടേഷന്റെ വര്‍ഗീയചുവയോടെയുള്ള പ്രസ്താവനയ്ക്ക് മറുപടിയുമായി ഇ ടി മുഹമ്മദ് ബഷീര്‍. വെള്ളാപ്പള്ളിയുടെ പ്രസ്തവനയില്‍ അതിതീവ്ര വര്‍ഗീയ വികാരമാണുള്ളതെന്നും മുസ്ലീം ലീഗില്‍ വര്‍ഗീയത ആരോപിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ക്രൈസ്തവ സഭാധ്യക്ഷന്മാുമായി ചര്‍ച്ച നടത്തിയ പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചാണ് വെള്ളപ്പള്ളി നടേശന്‍ നേരത്തെ പ്രതികരിച്ചത്. കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിക്കുന്നുവെന്നും ന്യൂനപക്ഷത്തിന്റെ കൂട്ടുക്കെട്ട് കേരളത്തിന് അപകടകരമാണെന്നുമായിരുന്നു നടേഷന്റെ വിമര്‍ശനം. ഈ കൂട്ടക്കെട്ട് വരുമ്പോഴേക്കും രമേശ് ചെന്നിത്തലയുടയെും ഉമ്മന്‍ ചാണ്ടിയുടെയും പ്രസക്തി ഇല്ലതാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് കുഞ്ഞാലിക്കുട്ടിയുടെ പുറകെ പോകേണ്ട ഗതികേട് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായെങ്കില്‍ കേണ്‍ഗ്രസ് ഇവിടെ ഇല്ലാതാകുമെന്നും നേതാവില്ലാത്തതിനാലാണ് കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

Related Articles
Next Story
Share it