മലപ്പുറത്ത് ഇ.ടി, പൊന്നാനിയില്‍ സമദാനി
തിരുവനന്തപുരം/മലപ്പുറം: യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതായും മുസ്ലിംലീഗിന് മൂന്നാം സീറ്റ് ഇല്ല എന്നും ഔദ്യോഗികമായി പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെ മലപ്പുറത്ത് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ചു. ഇ.ടി മുഹമ്മദ് ബഷീറും എം.പി അബ്ദുസമദ് സമദാനിയും സീറ്റുകള്‍ പരസ്പരം വെച്ചുമാറും.ഇ.ടി മുഹമ്മദ് ബഷീര്‍ ഇത്തവണ മലപ്പുറത്തും അബ്ദുസമദ് സമദാനി പൊന്നാനിയിലുമാണ് ജനവിധി തേടുക. തമിഴ്‌നാട് രാമനാഥപുരത്ത് സിറ്റിംഗ് എം.പി നവാസ് ഗനിയാണ് ലീഗ് സ്ഥാനാര്‍ത്ഥി. ഇന്ന് രാവിലെ മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡിന്റെ […]

തിരുവനന്തപുരം/മലപ്പുറം: യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതായും മുസ്ലിംലീഗിന് മൂന്നാം സീറ്റ് ഇല്ല എന്നും ഔദ്യോഗികമായി പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെ മലപ്പുറത്ത് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ചു. ഇ.ടി മുഹമ്മദ് ബഷീറും എം.പി അബ്ദുസമദ് സമദാനിയും സീറ്റുകള്‍ പരസ്പരം വെച്ചുമാറും.
ഇ.ടി മുഹമ്മദ് ബഷീര്‍ ഇത്തവണ മലപ്പുറത്തും അബ്ദുസമദ് സമദാനി പൊന്നാനിയിലുമാണ് ജനവിധി തേടുക. തമിഴ്‌നാട് രാമനാഥപുരത്ത് സിറ്റിംഗ് എം.പി നവാസ് ഗനിയാണ് ലീഗ് സ്ഥാനാര്‍ത്ഥി. ഇന്ന് രാവിലെ മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡിന്റെ കൂടിയാലോചനക്ക് ശേഷമാണ് സാദിഖലി തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രായവും സംഘടനാ ചുമതലയുടെ തിരക്കും പരിഗണിച്ചാണ് കുറേക്കൂടി സുരക്ഷിതമായ മലപ്പുറം സീറ്റ് ഇത്തവണ അദ്ദേഹത്തിന് നല്‍കിയതെന്നാണ് വിലയിരുത്തല്‍. പൊന്നാനിയില്‍ ഹാട്രിക്ക് വിജയം നേടിയ ശേഷമാണ് ഇത്തവണ ബഷീറിന്റെ മണ്ഡലം മാറ്റം. നാല് തവണ നിയമസഭാംഗമായിരുന്ന അദ്ദേഹം കെ. കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. എഴുത്തുകാരനും വാഗ്മിയുമായ അബ്ദുസമദ് സമദാനി പതിനേഴാം ലോക്‌സഭാംഗമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് 2021ലാണ് ഉപതിരഞ്ഞെടുപ്പിലൂടെ മലപ്പുറം മണ്ഡലത്തില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 2011ല്‍ നിയമസഭാംഗവും 1994 മുതല്‍ 2006 വരെ രാജ്യസഭാംഗവുമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള മുസ്ലിംലീഗിന്റെ ഏക ലോക്‌സഭാംഗമാണ് രാമനാഥപുരത്തെ സിറ്റിംഗ് എം.പി നവാസ് ഗനി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതായി രാവിലെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ലീഗ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം ഉണ്ടായത്.
16 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. രാജ്യസഭ സീറ്റ് റൊട്ടേഷന്‍ രീതിയില്‍ കോണ്‍ഗ്രസും ലീഗും പങ്കിടും. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. അതിനു അടുത്ത് വരുന്ന രാജ്യസഭ സീറ്റ് കോണ്‍ഗ്രസിനായിരിക്കും. ഇത്തരമൊരു ഫോര്‍മുലയോടെയാണ് യു.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായത്. ഫോര്‍മുല ലീഗ് അംഗീകരിച്ചു. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിക്കുകയും ലീഗിന് അത് ബോധ്യപ്പെടുകയും ചെയ്തുവെന്നും സതീശന്‍ പറഞ്ഞു. കോട്ടയം കേരള കോണ്‍ഗ്രസിനും കൊല്ലത്ത് ആര്‍.എസ്.പിക്കുമാണ്. ഇവിടെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.