മുസ്ലിം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്‌: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇതുസംബന്ധിച്ച് നേതൃതലത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ഇനി പ്രഖ്യാപിക്കുക മാത്രമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇത്തവണ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അധിക സീറ്റ് മലബാറില്‍ തന്നെ ആവശ്യപ്പെടും. മധ്യതിരുവിതാംകൂറില്‍ അധിക സീറ്റ് കിട്ടിയിട്ട് കാര്യമില്ല. സീറ്റ് ചോദിച്ചുവാങ്ങുമ്പോള്‍ വര്‍ഗീയമായി ചിത്രികരിക്കുമോയെന്ന പേടി ലീഗിനില്ല.

കോഴിക്കോട്‌: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇതുസംബന്ധിച്ച് നേതൃതലത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ഇനി പ്രഖ്യാപിക്കുക മാത്രമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇത്തവണ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അധിക സീറ്റ് മലബാറില്‍ തന്നെ ആവശ്യപ്പെടും. മധ്യതിരുവിതാംകൂറില്‍ അധിക സീറ്റ് കിട്ടിയിട്ട് കാര്യമില്ല. സീറ്റ് ചോദിച്ചുവാങ്ങുമ്പോള്‍ വര്‍ഗീയമായി ചിത്രികരിക്കുമോയെന്ന പേടി ലീഗിനില്ല.

Related Articles
Next Story
Share it