ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ കാണ്‍പൂരില്‍ പൊലീസ് തടഞ്ഞു

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധതിനെ തുടര്‍ന്ന് കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പ്പെടെയുള്ളവരെ യു.പി പൊലീസ് തടഞ്ഞു. ഇന്നലെ അര്‍ധരാത്രിയോടെയാണ് എം.പിയെ യു.പി പൊലീസ് തടഞ്ഞത്. റോഡിലിരുന്ന് പ്രതിഷേധിച്ചെങ്കിലും യു.പി പൊലീസ് വഴങ്ങിയില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് ഡല്‍ഹിലേക്ക് തല്‍ക്കാലം മടങ്ങുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിന് പിന്നാലെ കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ കാണാനാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി […]

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധതിനെ തുടര്‍ന്ന് കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പ്പെടെയുള്ളവരെ യു.പി പൊലീസ് തടഞ്ഞു. ഇന്നലെ അര്‍ധരാത്രിയോടെയാണ് എം.പിയെ യു.പി പൊലീസ് തടഞ്ഞത്. റോഡിലിരുന്ന് പ്രതിഷേധിച്ചെങ്കിലും യു.പി പൊലീസ് വഴങ്ങിയില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് ഡല്‍ഹിലേക്ക് തല്‍ക്കാലം മടങ്ങുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിന് പിന്നാലെ കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ കാണാനാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി യു.പിയിലെത്തിയത്. യു.പി പൊലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഇ.ടി വ്യക്തമാക്കി.

Related Articles
Next Story
Share it