കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി പിടിയില്‍

കാസര്‍കോട്: കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട, മയക്കുമരുന്ന് കേസിലെ പ്രതി പിടിയില്‍. അണങ്കൂരിലെ അഹമ്മദ് കബീറി (26)നെയാണ് വെള്ളിയാഴ്ച വൈകിട്ട് വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കള എടനീര്‍ എന്ന സ്ഥലത്തുള്ള കോട്ടേഴ്സിന് സമീപത്തെ കാട്ടില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. 13ന് ഉച്ചയ്ക്ക് രണ്ടോടെ വിദ്യാനഗര്‍ കോടതിക്ക് സമുച്ചയത്തിന് മുന്നിലെ ഹോട്ടലില്‍ നിന്നാണ് കബീര്‍ രക്ഷപ്പെട്ടത്. മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത കബീര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. എക്സൈസ് പിടികൂടിയ മയക്കുമരുന്ന് കേസില്‍ […]

കാസര്‍കോട്: കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട, മയക്കുമരുന്ന് കേസിലെ പ്രതി പിടിയില്‍. അണങ്കൂരിലെ അഹമ്മദ് കബീറി (26)നെയാണ് വെള്ളിയാഴ്ച വൈകിട്ട് വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കള എടനീര്‍ എന്ന സ്ഥലത്തുള്ള കോട്ടേഴ്സിന് സമീപത്തെ കാട്ടില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. 13ന് ഉച്ചയ്ക്ക് രണ്ടോടെ വിദ്യാനഗര്‍ കോടതിക്ക് സമുച്ചയത്തിന് മുന്നിലെ ഹോട്ടലില്‍ നിന്നാണ് കബീര്‍ രക്ഷപ്പെട്ടത്. മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത കബീര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. എക്സൈസ് പിടികൂടിയ മയക്കുമരുന്ന് കേസില്‍ ഹാജരാക്കാന്‍ കണ്ണൂരില്‍ നിന്ന് പൊലീസുകാരുടെ അകമ്പടിയോടെയാണ് കോടതിയില്‍ എത്തിച്ചത്. വിദ്യാനഗറിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയപ്പോഴാണ് കബീര്‍ മുങ്ങിയത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലംപാടിയിലെ ജാവിദിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles
Next Story
Share it