അശ്ലീല ചിത്രങ്ങള്‍: ബോളിവുഡ് താരം ഷില്‍പ ഷെട്ടിയെ ആറര മണിക്കൂറോളം ചോദ്യം ചെയ്തു; ഭര്‍ത്താവിന് ബന്ധമില്ലെന്ന് താരം
മുംബൈ: നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം ഷില്‍പ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു. കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഷില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത്. മുംബൈ ജുഹുവിലെ വീട്ടിലെത്തി ആറര മണിക്കൂര്‍ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി വിശദമായി രേഖപ്പെടുത്തിയാണ് മടങ്ങിയത്. ആദ്യം ശില്‍പ ഷെട്ടിയെ ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. തുടര്‍ന്ന് കുന്ദ്രയ്‌ക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്തു. ജുഹുവിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും […]

മുംബൈ: നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം ഷില്‍പ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു. കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയടക്കം പത്ത് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഷില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത്. മുംബൈ ജുഹുവിലെ വീട്ടിലെത്തി ആറര മണിക്കൂര്‍ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി വിശദമായി രേഖപ്പെടുത്തിയാണ് മടങ്ങിയത്. ആദ്യം ശില്‍പ ഷെട്ടിയെ ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. തുടര്‍ന്ന് കുന്ദ്രയ്‌ക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്തു. ജുഹുവിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
ഭര്‍ത്താവ് രാജ് കുന്ദ്ര നിരപരാധിയെന്ന് ശില്‍പ ഷെട്ടി പോലീസിനോട് പറഞ്ഞു. ഹോട്ട്ഷോട്ട് എന്ന മൊബൈല്‍ ആപ്പ് വഴി കുന്ദ്ര വില്‍പന നടത്തിയ വീഡിയോകള്‍ അശ്ശീല വീഡിയോകളുടെ പരിധിയില്‍ പെടുന്നതല്ലെന്നും ഹോട്ട്ഷോട്ട് ആപ്പിലെ വീഡിയോകള്‍ ഏത് തരത്തിലുളളവയാണെന്ന് അറിവില്ലായിരുന്നുവെന്നും നടി മൊഴി നല്‍കി.
ലണ്ടനിലുള്ള ബന്ധു പ്രദീപ് ബക്ഷിയാണ് ആപുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നും നടി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. നേരത്തെ ചോദ്യം ചെയ്യലില്‍ രാജ് കുന്ദ്രയും ഇതേ മൊഴിയാണ് നല്‍കിയിരിക്കുന്നത്. വാട്സാപ്പ് വഴിയുള്ള സംഭാഷണം മാത്രമായിരുന്നു പ്രദീപ് ബക്ഷിയുമായി തനിക്കുള്ളതെന്നായിരുന്നു കുന്ദ്രയുടെ വിശദീകരണം. എന്നാല്‍ എല്ലാ വിഷയങ്ങളും രാജ് കുന്ദ്ര നേരിട്ട് കൈകാര്യം ചെയ്തതിന് തെളിവുകളുണ്ട്. അതേസമയം ശില്‍പ ഷെട്ടിയുടെ പങ്ക് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.