എര്‍മാളം സ്വലാത്ത് വാര്‍ഷികം 31ന്

കാസര്‍കോട്: ആലംപാടി-എര്‍മാളം വാദി സാന്‍ജിനിലെ 12-ാം വാര്‍ഷികവും മര്‍ഹും പയോട്ട തങ്ങള്‍-ആലംപാടി ഉസ്താദ് അനുസ്മരണവും സ്വലാത്ത് ജേതാവ് കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി മൊയ്തുവിന് സൗജന്യ ഉംറ നല്‍കി ആദരിക്കലും 31ന് വൈകിട്ട് 6.30ന് എര്‍മാളം വാദി സ്വലാത്ത് മജ്‌ലിസില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.31ന് രാവിലെ 8 മണിക്ക് സയ്യിദ് അഹമ്മല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട പതാക ഉയര്‍ത്തും. ബുര്‍ദ മജ്‌ലിസിന് സാന്‍ സഅദി നേതൃത്വം നല്‍കും. വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളത്തില്‍ […]

കാസര്‍കോട്: ആലംപാടി-എര്‍മാളം വാദി സാന്‍ജിനിലെ 12-ാം വാര്‍ഷികവും മര്‍ഹും പയോട്ട തങ്ങള്‍-ആലംപാടി ഉസ്താദ് അനുസ്മരണവും സ്വലാത്ത് ജേതാവ് കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി മൊയ്തുവിന് സൗജന്യ ഉംറ നല്‍കി ആദരിക്കലും 31ന് വൈകിട്ട് 6.30ന് എര്‍മാളം വാദി സ്വലാത്ത് മജ്‌ലിസില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
31ന് രാവിലെ 8 മണിക്ക് സയ്യിദ് അഹമ്മല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട പതാക ഉയര്‍ത്തും. ബുര്‍ദ മജ്‌ലിസിന് സാന്‍ സഅദി നേതൃത്വം നല്‍കും. വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളത്തില്‍ മജ്‌ലിസ് ചെയര്‍മാന്‍ എര്‍മാളം അബൂബക്കര്‍ ഖാദിരി അധ്യക്ഷത വഹിക്കും. എര്‍മാളം ഖതീബ് ജഅ്ഫര്‍ സഅദി ഉദ്ഘാടനം ചെയ്യും. സയ്യിദ് യു.പി.എസ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ റഹിമാനുബിന്‍ ശൈഖ് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. കബീര്‍ ഹിമാമി സഖാഫി ഗോളിയടുക്ക, അഷ്‌റഫ് റഹ്‌മാനി ചൗക്കി പ്രഭാഷണം നടത്തും. തുടര്‍ന്ന് സ്വലാത്ത് ജേതാവ് മൊയ്തു സാഹിബിന് സൗജന്യ ഉറ നല്‍കി ആദരിക്കും. സൂഫിവര്യന്‍ അശൈഖ് കൂരിക്കുഴി തങ്ങള്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും. കെ.എം മുഹമ്മദ്കുഞ്ഞി കോണടുക്കം സ്വാഗതവും ബി.എ ബഷീര്‍ ബീജന്തടുക്ക നന്ദിയും പറയും.
പത്രസമ്മേളനത്തില്‍ എര്‍മാളം അബൂബക്കര്‍ ഖാദിരി (ചെയര്‍മാന്‍, വാദിസ്വലാത്ത് മജ്‌ലിസ്), കെ.എം മുഹമ്മദ് കുഞ്ഞി കൊടുക്കം (കണ്‍വീനര്‍), അഷ്‌റഫ് സഖാഫി ദുബായ്, അസീസ് അസരി (കോര്‍ഡിനേറ്റര്‍), ബി.എ ബഷീര്‍ ബീജന്തടുക്ക സംബന്ധിച്ചു.

Related Articles
Next Story
Share it