എരിയാലില്‍ അടിപ്പാത ആവശ്യപ്പെട്ട് രണ്ടാംഘട്ട സമരവുമായി ആക്ഷന്‍ കമ്മിറ്റി രാപ്പകല്‍ സമരം തുടങ്ങി

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ആറ് വരി പാത പണി പുരോഗമിക്കുമ്പോള്‍ എരിയാലില്‍ റോഡ് മറി കടക്കാന്‍ അണ്ടര്‍ പാസ്സിംഗ് നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരിയാല്‍ ടൗണില്‍ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി രാപ്പകല്‍ സമരം തുടങ്ങിരാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ സൈമ, വൈസ് […]

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ആറ് വരി പാത പണി പുരോഗമിക്കുമ്പോള്‍ എരിയാലില്‍ റോഡ് മറി കടക്കാന്‍ അണ്ടര്‍ പാസ്സിംഗ് നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരിയാല്‍ ടൗണില്‍ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി രാപ്പകല്‍ സമരം തുടങ്ങി
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ സൈമ, വൈസ് പ്രസിഡണ്ട് പി എ അഷ്റഫ് അലി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ഷമീറ ഫൈസല്‍, വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുളങ്കര, അസീസ് കടപ്പുറം, മുഹമ്മദ് പാക്യാര, എ എ ജലീല്‍, റഫിഖ് കുന്നില്‍, അന്‍വര്‍ ചേരങ്കൈ, അശോകന്‍, മനാഫ് നുള്ളിപ്പാടി, വിനോദ് കുമാര്‍, ഹനീഫ് ചേരങ്കൈ, ഹൈദര്‍ കുളങ്കര, എന്നിവര്‍ സംസാരിച്ചു
നിലവിലെ പാതയില്‍ നിന്നും മൂന്നൊ നാലൊ അടി ഉയരത്തിലാണ് പുതിയ പാതയുടെ പണി നടന്ന് വരുന്നത്. മാത്രവുമല്ല പാതയുടെ ഇരുവശവും ഇത്രയും ഉയരത്തില്‍ തന്നെ പാര്‍ശ്വഭിത്തി കൂടി വരുന്നതോടെ ഉയരം ഇരട്ടിയാവും. ഇതോടെ എരിയാല്‍ ടൗണ്‍ രണ്ടായി മാറും. പാതയുടെ പടിഞ്ഞാര്‍ വശത്ത് ജുമാ മസ്ജിദും ഹയര്‍ സെക്കണ്ടറി മദ്രസയും ചരിത്ര പ്രസിദ്ധമായ മഖാമും കിഴക്ക് വശത്ത് ക്ഷേത്രവും ഓഡിറ്റോറിയവും സ്ഥിതി ചെയ്യുന്നുണ്ട്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടുകൂടി മറുവശത്തുള്ള ഭക്തര്‍ക്ക് ആരാധനാലയങ്ങളിലെത്താന്‍ പ്രയാസപ്പെടും.
ഈ പ്രദേശത്തുള്ളവര്‍ക്ക് ഹൈസ്‌കൂള്‍ പഠനത്തിനും ഉപരിപഠനങ്ങള്‍ക്കും മറ്റു പ്രദേശങ്ങളെയാണ് ആശ്രയിക്കാറ്. ബസിനെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളാണ് അധികവും ബസ് ഇറങ്ങാനും കയറാനും റോഡ് മുറിച്ച് കടക്കാന്‍ സംവിധാനം ഇല്ലെങ്കില്‍ ഇവരും ഏറെ പ്രയാസപ്പെടും. ഇത് പോലെ തന്നെയാണ് ജോലിക്കും മറ്റുമായി കാസര്‍കോട് ടൗണിനെ ആശ്രയിക്കുന്നവരുടെ അവസ്തയും.
വില്ലേജ് ഓഫീസ്, സ്‌കൂള്‍, റേഷന്‍ ഷോപ്പ്. എന്നിവ പാതയുടെ കിഴക്ക് വശത്തായതിനാല്‍ പടിഞ്ഞാര്‍ വശത്ത് നിന്ന് വരുന്നവര്‍ എങ്ങനെ ഇവിടങ്ങളില്‍ എത്തുമെന്ന ആശങ്കയും നാട്ടുകാര്‍ പുലര്‍ത്തുന്നുണ്ട്.

Related Articles
Next Story
Share it