തുല്യ നീതി, തുല്യ പെന്‍ഷന്‍; ജന മുന്നേറ്റ യാത്ര 8ന്

കാസര്‍കോട്: തുല്യനീതി, തുല്യ പെന്‍ഷന്‍ എന്ന പ്രമേയത്തില്‍ വണ്‍ ഇന്ത്യ പെന്‍ഷന്‍ മൂവ്‌മെന്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് ജനമുന്നേറ്റ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വടക്കന്‍ മേഖലാ ജാഥ എട്ടിന് രാവിലെ 10ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംസ്ഥാന സെക്രട്ടറി പി. എം.കെ ബാവ ഉദ്ഘാടനം ചെയ്യും. മനോജ് പൂച്ചക്കാട് അധ്യക്ഷത വഹിക്കും. ജാഥ 13ന് കോഴിക്കോട് സമാപിക്കും. സമാപന യോഗം സംസ്ഥാന പ്രസിഡണ്ട് വിനോദ് കെ.ജോസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ […]

കാസര്‍കോട്: തുല്യനീതി, തുല്യ പെന്‍ഷന്‍ എന്ന പ്രമേയത്തില്‍ വണ്‍ ഇന്ത്യ പെന്‍ഷന്‍ മൂവ്‌മെന്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് ജനമുന്നേറ്റ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വടക്കന്‍ മേഖലാ ജാഥ എട്ടിന് രാവിലെ 10ന് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംസ്ഥാന സെക്രട്ടറി പി. എം.കെ ബാവ ഉദ്ഘാടനം ചെയ്യും. മനോജ് പൂച്ചക്കാട് അധ്യക്ഷത വഹിക്കും. ജാഥ 13ന് കോഴിക്കോട് സമാപിക്കും. സമാപന യോഗം സംസ്ഥാന പ്രസിഡണ്ട് വിനോദ് കെ.ജോസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി അനുപ് കീനേരി, മനോജ് പൂച്ചക്കാട്, ബാലചന്ദ്രന്‍ എറുവാട്ട്, ഗോപിനാഥന്‍ മുതിരക്കാല്‍, എ.വി. സുരേഷ്, മുസ്തഫ മൊഗ്രാല്‍ സംബന്ധിച്ചു.

Related Articles
Next Story
Share it