കെ.എം.സി.സി നടത്തുന്നത് ഇതിഹാസ തുല്ല്യമായ പ്രവര്‍ത്തനങ്ങള്‍-സി.ടി അഹമ്മദലി

കാസര്‍കോട്: മഹാദുരിതം വിതച്ച് കോവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ കടലില്‍ ദിശതെറ്റിയ ആര്‍ദ്രരുടെ ഇടയില്‍ പ്രത്യേകിച്ചും മികവാര്‍ന്ന ഇടപെടല്‍ നടത്താന്‍ ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടെന്നും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ പ്രവര്‍ത്തനത്തോടൊപ്പം ഹിമായ സഹാറ അടക്കമുള്ള ജീവകാരുണ്യ പദ്ധതിയും പ്രശംസനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമദലി അഭിപ്രായപ്പെട്ടു ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സഹാറ 2020 പദ്ധതി യുടെ ധനസഹായ വിതരണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.ടി. മുസ്ലിംലീഗ് ജില്ലാപ്രസിഡണ്ട് […]

കാസര്‍കോട്: മഹാദുരിതം വിതച്ച് കോവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ കടലില്‍ ദിശതെറ്റിയ ആര്‍ദ്രരുടെ ഇടയില്‍ പ്രത്യേകിച്ചും മികവാര്‍ന്ന ഇടപെടല്‍ നടത്താന്‍ ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടെന്നും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ പ്രവര്‍ത്തനത്തോടൊപ്പം ഹിമായ സഹാറ അടക്കമുള്ള ജീവകാരുണ്യ പദ്ധതിയും പ്രശംസനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമദലി അഭിപ്രായപ്പെട്ടു
ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സഹാറ 2020 പദ്ധതി യുടെ ധനസഹായ വിതരണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.ടി.
മുസ്ലിംലീഗ് ജില്ലാപ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി. ജില്ലാ ഒര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ സ്വാഗതം പറഞ്ഞു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി.
എം.എസ് മുഹമ്മദ്കുഞ്ഞി, വി.കെ.പി. ഹമീദലി, എം.ബി. യൂസുഫ് ബന്തിയോട്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, പി.എം. മുനീര്‍ ഹാജി, മൂസ ബി.ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, ടി.ഡി. കബീര്‍, റഷീദ്ഹാജി കല്ലിങ്കാല്‍, എ.ജി.എ. റഹ്‌മാന്‍ മണിയനോടി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ് കല്‍മട്ട, ഷെരീഫ് ചന്തേര, ആരിഫ് ചേരുമ്പ, റഫീഖ് മാങ്ങാട്, ഉപ്പി കല്ലിങ്കൈ, മൂസ ബാസിത്, ഹനീഫ് ചേരങ്കൈ, നിസാര്‍ മാങ്ങാട്, തഹ്‌സില്‍ പ്രസംഗിച്ചു. കോവിഡ് 19പ്രതിരോധ രംഗത്ത് മാതൃകാപ്രവര്‍ത്തനം നടത്തിയ ദുബായ് കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റിക്കുള്ള മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ഹാജി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷെബീര്‍ കീഴൂരിന് കൈമാറി.

Related Articles
Next Story
Share it