പെന്‍ഷന്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: എഐടിയുസി

കാസര്‍കോട്: പ്രതിമാസം രണ്ടായിരം രൂപയിലധികം ഇ.പി.എഫ്. പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെയോ, സാമൂഹ്യ സുരക്ഷയുടേയോ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 1400 രൂപ പെന്‍ഷന്‍ 600 രൂപ മാത്രമായി വെട്ടി കുറച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് എഐടിയുസി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥന സര്‍ക്കാരുകളുടെ യാതൊരു വിധ സഹായവുമില്ലാതെ കേവലം തൊഴിലാളി, തൊഴിലുടമ വിഹിതം കൊണ്ട് മാത്രം ഫണ്ട് സ്വരൂപിച്ച് അതില്‍ നിന്നാണ് ഇ.പി.എഫ് പെന്‍ഷന്‍ നിലവില്‍ നല്‍കി വരുന്നത്. പുതിയ ഉത്തരവോടെ രണ്ടായിരം രൂപയിലധികം ഇ.പി.എഫ് പെന്‍ഷന്‍ […]

കാസര്‍കോട്: പ്രതിമാസം രണ്ടായിരം രൂപയിലധികം ഇ.പി.എഫ്. പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെയോ, സാമൂഹ്യ സുരക്ഷയുടേയോ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 1400 രൂപ പെന്‍ഷന്‍ 600 രൂപ മാത്രമായി വെട്ടി കുറച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് എഐടിയുസി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥന സര്‍ക്കാരുകളുടെ യാതൊരു വിധ സഹായവുമില്ലാതെ കേവലം തൊഴിലാളി, തൊഴിലുടമ വിഹിതം കൊണ്ട് മാത്രം ഫണ്ട് സ്വരൂപിച്ച് അതില്‍ നിന്നാണ് ഇ.പി.എഫ് പെന്‍ഷന്‍ നിലവില്‍ നല്‍കി വരുന്നത്. പുതിയ ഉത്തരവോടെ രണ്ടായിരം രൂപയിലധികം ഇ.പി.എഫ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് സാധാരണ എല്ലാവര്‍ക്കും നല്‍കി വരുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വെട്ടി കുറക്കുന്ന നടപടി അവസാനിപ്പിക്കണം.

സര്‍ക്കാരിന്റെ പ്രസ്തുത ഉത്തരവ് പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ടി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്. കുര്യക്കോസ്, പി.വിജയകുമാര്‍, എ. ദാമോദരന്‍, ബി. സുകുമാരന്‍, എ. അമ്പുഞ്ഞി, ബിജു ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു.

EPF Pension: AITUC against govt order

Related Articles
Next Story
Share it