നാടെങ്ങും പരിസ്ഥിതി ദിനാചരണം

കാസര്‍കോട്: ലോക പരിസ്ഥിതി ദിനം നാടെങ്ങും ആചരിച്ചു. ഭൂമിയുടെ നിലനില്‍പിന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതുണ്ടെന്നും അത് സമൂഹത്തിന്റെ ബാധ്യതയാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലൈബ്രറിയുടെയും മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ പരിപാടി ഉദ്ഘാടനം ചെ യ്യുകയായിരുന്നു മന്ത്രി. പി. നാരായണന്‍ അധ്യക്ഷത വഹിച്ചു. നടന്‍ ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയായിരുന്നു. കെ.എസ്. നാരായണന്‍ നമ്പൂതിരി സ്വാഗതവും പി.കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ജദീദ്‌റോഡ് യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ ഒരു […]

കാസര്‍കോട്: ലോക പരിസ്ഥിതി ദിനം നാടെങ്ങും ആചരിച്ചു. ഭൂമിയുടെ നിലനില്‍പിന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതുണ്ടെന്നും അത് സമൂഹത്തിന്റെ ബാധ്യതയാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലൈബ്രറിയുടെയും മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ പരിപാടി ഉദ്ഘാടനം ചെ യ്യുകയായിരുന്നു മന്ത്രി. പി. നാരായണന്‍ അധ്യക്ഷത വഹിച്ചു. നടന്‍ ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയായിരുന്നു. കെ.എസ്. നാരായണന്‍ നമ്പൂതിരി സ്വാഗതവും പി.കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
ജദീദ്‌റോഡ് യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന റെയിന്‍ ടു റെയിന്‍ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ തൈകളുടെ വിതരണവും അനുമോദനവും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. കാര്‍ഷിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ടി. അബ്ദുല്‍ഹക്കീം എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. തൈകളുടെ വിതരണം നദ സൈനബക്ക് നല്‍കി അഡ്വ.വി.എം മുനീറും ഷരീഫ് ചുങ്കത്തിലിന് നല്‍കി വാര്‍ഡ് കൗണ്‍സിലര്‍ സഹീര്‍ ആസിഫും ഉദ്ഘാടനം ചെയ്തു. എം.എച്ച് അബ്ദുല്‍ഖാദര്‍, ശിഹാബുദ്ദീന്‍ ബാങ്കോട്, എം. കുഞ്ഞിമൊയ്തീന്‍, ഇ. ഷംസുദ്ദീന്‍, സമീര്‍ ചെങ്കളം, ഇബ്രാഹിം ബാങ്കോട്, ഇക്ബാല്‍ കൊട്ടയാടി, സിദ്ദീഖ് പട്ടേല്‍, റഫീഖ് ത്രീസ്റ്റാര്‍, മിയാദ് പീടേക്കാരന്‍, ഹാഷി ബദറുദ്ദീന്‍, അഹമദ്പീടേക്കാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എ അഫ്താബ് സ്വാഗതവും മിഫ്താദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it