കെ.എം അഹ്‌മദ് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ കെ.എം അഹ്‌മദ് സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. മലയാള ദിനപത്രങ്ങളിലെ വനിതാമാധ്യമ പ്രവര്‍ത്തകരുടെ മികച്ച വാര്‍ത്താറിപ്പോര്‍ട്ടിംഗിനാണ് അവാര്‍ഡ്. 2021 ഡിസംബര്‍ ഒന്നിനും 2022 നവംബര്‍ മുപ്പതിനും ഇടയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് അവാര്‍ഡിനു പരിഗണിക്കുക. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും, പത്രത്തിന്റെ മൂന്ന് കോപ്പികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഡിസംബര്‍ 7നകം സെക്രട്ടറി, കാസര്‍കോട് പ്രസ് ക്ലബ്ബ്, നിയര്‍ ന്യൂ ബസ് സ്റ്റാന്റ്, കാസര്‍കോട്-671121 എന്ന വിലാസത്തില്‍ അയക്കണം. 10001 രൂപയും ഫലകവും […]

കാസര്‍കോട്: കാസര്‍കോട് പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ കെ.എം അഹ്‌മദ് സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. മലയാള ദിനപത്രങ്ങളിലെ വനിതാമാധ്യമ പ്രവര്‍ത്തകരുടെ മികച്ച വാര്‍ത്താറിപ്പോര്‍ട്ടിംഗിനാണ് അവാര്‍ഡ്. 2021 ഡിസംബര്‍ ഒന്നിനും 2022 നവംബര്‍ മുപ്പതിനും ഇടയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് അവാര്‍ഡിനു പരിഗണിക്കുക. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും, പത്രത്തിന്റെ മൂന്ന് കോപ്പികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഡിസംബര്‍ 7നകം സെക്രട്ടറി, കാസര്‍കോട് പ്രസ് ക്ലബ്ബ്, നിയര്‍ ന്യൂ ബസ് സ്റ്റാന്റ്, കാസര്‍കോട്-671121 എന്ന വിലാസത്തില്‍ അയക്കണം. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വിവരങ്ങള്‍ക്ക് 8921975571, 9446981133.

Related Articles
Next Story
Share it