മകന്റെ വിവാഹ സുദിനത്തില്‍ 10 കുടുംബങ്ങള്‍ക്ക് വീടിന് സ്ഥലം നല്‍കി വ്യവസായിയുടെ മാതൃക

കളനാട്: വ്യവസസായിയും പ്രമുഖനും കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ ഫൈനാന്‍സ് സെക്രട്ടറിയുമായ അബ്ദുല്‍ഹകീം ഹാജി കളനാട് മകന്റെ വിവാഹ സുദിനത്തില്‍ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെക്കാനുള്ള 50 സെന്റ് സ്ഥലം നല്‍കി മാതൃക കാട്ടി. സ്ഥലത്തിന്റെ രേഖ വിവാഹ വേദിയില്‍ കേരളാമുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിക്ക് കൈമാറി. ഹക്കീം ഹാജിയില്‍ നിന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ രേഖകള്‍ ഏറ്റുവാങ്ങി. അബ്ദുല്‍ഹകീം ഹാജിയുടെ മകന്‍ മുഹമ്മദ് അഷ്‌റഫും സ്വര്‍ണ വ്യാപാരി അബ്ദുല്‍കരീം […]

കളനാട്: വ്യവസസായിയും പ്രമുഖനും കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ ഫൈനാന്‍സ് സെക്രട്ടറിയുമായ അബ്ദുല്‍ഹകീം ഹാജി കളനാട് മകന്റെ വിവാഹ സുദിനത്തില്‍ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെക്കാനുള്ള 50 സെന്റ് സ്ഥലം നല്‍കി മാതൃക കാട്ടി. സ്ഥലത്തിന്റെ രേഖ വിവാഹ വേദിയില്‍ കേരളാമുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിക്ക് കൈമാറി. ഹക്കീം ഹാജിയില്‍ നിന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ രേഖകള്‍ ഏറ്റുവാങ്ങി. അബ്ദുല്‍ഹകീം ഹാജിയുടെ മകന്‍ മുഹമ്മദ് അഷ്‌റഫും സ്വര്‍ണ വ്യാപാരി അബ്ദുല്‍കരീം ഹാജി സിറ്റിഗോള്‍ഡിന്റെ മകള്‍ മറിയം നൗറീനയും തമ്മിലുള്ള വിവാഹത്തിന്റെ നിക്കാഹ് ചടങ്ങില്‍വെച്ചായിരുന്നു ഈ കാരുണ്യ പ്രവര്‍ത്തനം. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്. അടക്കമുള്ള സംഘനകളുടെ നേതാക്കളും സംബന്ധിച്ചു.

Related Articles
Next Story
Share it