ഓവലില്‍ ഇംഗ്ലണ്ടിന്റെ തകര്‍ത്ത് ഇന്ത്യ; പരമ്പര 2-1ന് മുന്നില്‍
ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പര്യടനത്തിലെ നാലാം ടെസ്റ്റില്‍ ആതിഥേയരെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ ലീഡ് നേടി. 157 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ വിസ്മയം തീര്‍ത്ത മത്സരത്തില്‍ ഇന്ത്യ അനായാസ ജയം നേടുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 99 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചടിച്ചത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ട് ടെസ്റ്റ് ഇന്ത്യയും ഒരു ടെസ്റ്റ് ഇംഗ്ലണ്ടും ജയിച്ചു. ഒരു ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ വിരാട് […]

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പര്യടനത്തിലെ നാലാം ടെസ്റ്റില്‍ ആതിഥേയരെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ ലീഡ് നേടി. 157 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ വിസ്മയം തീര്‍ത്ത മത്സരത്തില്‍ ഇന്ത്യ അനായാസ ജയം നേടുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 99 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചടിച്ചത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ട് ടെസ്റ്റ് ഇന്ത്യയും ഒരു ടെസ്റ്റ് ഇംഗ്ലണ്ടും ജയിച്ചു. ഒരു ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ആദ്യ ഇന്നിംഗ്‌സില്‍ വിരാട് കോഹ്ലി (50), ഷര്‍ദുല്‍ താക്കൂര്‍(57) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. റോബിന്‍സണ്‍ (മൂന്ന് വിക്കറ്റ്), വോക്‌സ് (നാല് വിക്കറ്റ്) എന്നിവരുടെ ബോളിംഗിന് മുന്നില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 191 റണ്‍സില്‍ അവസാനിച്ചു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓല്ലി പോപ്പ് (81), വോക്‌സ് (50) എന്നിവരുടെ മികവില്‍ 290 റണ്‍സ് നേടി. ഉമേഷ് യാദവ് മൂന്നും ബുംറ, ജഡേജ എന്നിവര്‍ രണ്ട് വീതവും താക്കൂര്‍, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
99 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയും (127) കെ എല്‍ രാഹുലും (46), പുജാരയും (61) മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീട് വന്ന കോഹ്ലിയും (44), റിഷഭ് പന്ത്, (50), താക്കൂര്‍ (60), എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 466 റണ്‍സ് നേടിയ ഇന്ത്യ 368 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചത്. എന്നാല്‍ ഉമേഷ് യാദവ് (മൂന്ന്), ബുംറ, ജഡേജ, ഷര്‍ദുല്‍ താക്കൂര്‍ (രണ്ട് വീതം) എന്നിവരുടെ ബോളിംഗിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 210 റണ്‍സില്‍ അവസാനിച്ചു.