കര്‍ണാടകയിലെ വിദ്യാഭ്യാസസമ്പദായം മാറ്റണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്ന വീഡിയോ തയ്യാറാക്കിയ ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ഹാസന്‍: കര്‍ണാടകയിലെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം മാറ്റണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരോടും അഭ്യര്‍ഥിക്കുന്ന വീഡിയോ തയ്യാറാക്കിയ ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കര്‍ണാടക ഹാസനിലെ അര്‍സികരെയില്‍ താമസിക്കുന്ന ഹേമന്ത് ഗൗഡ (20) യാണ് കോളേജിലെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് ഹോസ്റ്റല്‍മുറിയില്‍ നിന്ന് ഹേമന്തിന്റെ വീഡിയോ കണ്ടെടുത്തു. 13 മിനിറ്റും 21 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഹേമന്ത് ഗൗഡ മുഖ്യമന്ത്രിയോടും വൈസ് ചാന്‍സലര്‍മാരോടും എല്ലാ പാര്‍ട്ടികളിലെയും […]

ഹാസന്‍: കര്‍ണാടകയിലെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം മാറ്റണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോടും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരോടും അഭ്യര്‍ഥിക്കുന്ന വീഡിയോ തയ്യാറാക്കിയ ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കര്‍ണാടക ഹാസനിലെ അര്‍സികരെയില്‍ താമസിക്കുന്ന ഹേമന്ത് ഗൗഡ (20) യാണ് കോളേജിലെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് ഹോസ്റ്റല്‍മുറിയില്‍ നിന്ന് ഹേമന്തിന്റെ വീഡിയോ കണ്ടെടുത്തു. 13 മിനിറ്റും 21 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഹേമന്ത് ഗൗഡ മുഖ്യമന്ത്രിയോടും വൈസ് ചാന്‍സലര്‍മാരോടും എല്ലാ പാര്‍ട്ടികളിലെയും പ്രമുഖ നേതാക്കളോടും നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം തിരുത്തണമെന്ന് ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഹേമന്ത് വീഡിയോയില്‍ വ്യക്തമാക്കി.
വാര്‍ത്താ ചാനലുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തന്റെ വീഡിയോ അപ്ലോഡ് ചെയ്യണമെന്ന അഭ്യര്‍ഥനയും വീഡിയോയിലുണ്ട്. തന്റെ ശരീരാവയവങ്ങള്‍ ദാനം ചെയ്യണമെന്നും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ തന്റെ അന്ത്യകര്‍മങ്ങള്‍ നടത്തണമെന്നും ഹേമന്ത് ഗൗഡ വീഡിയോയില്‍ അഭ്യര്‍ഥിച്ചു. മാതാപിതാക്കളോട് ക്ഷമാപണം നടത്തുകയും ചെയ്തു. ഹേമന്ത് ഗൗഡയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it