മൈസൂരുവിലെ ഹോട്ടല്‍ മുറിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ കൊല്ലപ്പട്ട നിലയില്‍ കണ്ടെത്തി; കാമുകന്‍ അറസ്റ്റില്‍
മടിക്കേരി: മൈസൂരുവിലെ ഹോട്ടല്‍ മുറിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി സ്വദേശിനി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അപൂര്‍വയുടെ കാമുകന്‍ ഹിങ്കല്‍ സ്വദേശി ആഷിക്കിനെ അറസ്റ്റ് ചെയ്തു. മൈസൂരുവിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അപൂര്‍വ. വിജയനഗറിലെ പി.ജി.യിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ആഗസ്റ്റ് 29ന് ആഷിക്കും അപൂര്‍വയും ഹോട്ടലില്‍ ഒരുമിച്ച് മുറിയെടുത്തു. സെപ്റ്റംബര്‍ ഒന്നിന് രാവിലെ മുറിയില്‍നിന്ന് പുറത്തുപോയ ആഷിക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും […]

മടിക്കേരി: മൈസൂരുവിലെ ഹോട്ടല്‍ മുറിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി സ്വദേശിനി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അപൂര്‍വയുടെ കാമുകന്‍ ഹിങ്കല്‍ സ്വദേശി ആഷിക്കിനെ അറസ്റ്റ് ചെയ്തു. മൈസൂരുവിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അപൂര്‍വ. വിജയനഗറിലെ പി.ജി.യിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ആഗസ്റ്റ് 29ന് ആഷിക്കും അപൂര്‍വയും ഹോട്ടലില്‍ ഒരുമിച്ച് മുറിയെടുത്തു. സെപ്റ്റംബര്‍ ഒന്നിന് രാവിലെ മുറിയില്‍നിന്ന് പുറത്തുപോയ ആഷിക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇന്റര്‍കോം വഴി മുറിയിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് അപൂര്‍വയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ആഷികിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയുമായിരുന്നു.