ദേശീയപാതയില്‍ ചട്ടഞ്ചാല്‍ വളവിലെ കുഴികള്‍ അടപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്

കാസര്‍കോട്: ദേശീയ പാതയില്‍ തെക്കില്‍ ചട്ടഞ്ചാല്‍ വളവില്‍ ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്ത് രൂപപ്പെട്ട കുഴികള്‍ അടപ്പിച്ച് കാസര്‍കോട് ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ജെഴ്‌സണ്‍ ടി.എമ്മിന്റെ നിര്‍ദ്ദേശപ്രകാരം നാഷണല്‍ ഹൈവേ പി.ഡബ്ല്യു.ഡി. വിഭാഗവുമായും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായും ബന്ധപ്പെട്ടാണ് കുഴികള്‍ അടിയന്തരമായി അടപ്പിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ എ.പി., എ.എം.വി.ഐമാരായ ഐ.ജി ജയരാജ് തിലക്, എം. സുധീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ […]

കാസര്‍കോട്: ദേശീയ പാതയില്‍ തെക്കില്‍ ചട്ടഞ്ചാല്‍ വളവില്‍ ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്ത് രൂപപ്പെട്ട കുഴികള്‍ അടപ്പിച്ച് കാസര്‍കോട് ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ജെഴ്‌സണ്‍ ടി.എമ്മിന്റെ നിര്‍ദ്ദേശപ്രകാരം നാഷണല്‍ ഹൈവേ പി.ഡബ്ല്യു.ഡി. വിഭാഗവുമായും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായും ബന്ധപ്പെട്ടാണ് കുഴികള്‍ അടിയന്തരമായി അടപ്പിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ എ.പി., എ.എം.വി.ഐമാരായ ഐ.ജി ജയരാജ് തിലക്, എം. സുധീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Related Articles
Next Story
Share it