വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സത്യഗ്രഹം തുടങ്ങി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത പോരാട്ട മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ സത്യഗ്രഹം തുടങ്ങി. ഇരകള്‍ക്ക് മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും വിധിച്ച നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കുക, പട്ടികയില്‍ ഉള്‍പ്പെട്ട 511 പേര്‍ക്ക് ചികിത്സയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ വൈശാഖ് ഏറ്റുകുടുക്ക ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ മധൂര്‍ അധ്യക്ഷത വഹിച്ചു. രതീഷ് കുണ്ടംകുഴി സ്വാഗതം പറഞ്ഞു. മുസ്തഫ, അനിത, പ്രീതി, സുലോചന, വനജ, അഹ്‌മദ് ഷാഫി, […]

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത പോരാട്ട മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ സത്യഗ്രഹം തുടങ്ങി. ഇരകള്‍ക്ക് മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും വിധിച്ച നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കുക, പട്ടികയില്‍ ഉള്‍പ്പെട്ട 511 പേര്‍ക്ക് ചികിത്സയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ വൈശാഖ് ഏറ്റുകുടുക്ക ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ മധൂര്‍ അധ്യക്ഷത വഹിച്ചു. രതീഷ് കുണ്ടംകുഴി സ്വാഗതം പറഞ്ഞു. മുസ്തഫ, അനിത, പ്രീതി, സുലോചന, വനജ, അഹ്‌മദ് ഷാഫി, ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it