പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വീണ്ടും സമരം തുടങ്ങി. ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമര പ്രഖ്യാപന സംഗമം കവി പ്രൊഫ. വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.അജിത പിലിക്കോട് അധ്യക്ഷത വഹിച്ചു. പി. ഷൈനി സ്വാഗതം പറഞ്ഞു. ഗീത ചെമനാട്, ഹവ്വമ്മ മഞ്ചേശ്വരം, പ്രമീള ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.2017 ഏപ്രിലില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ 1905 പേരെ […]

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വീണ്ടും സമരം തുടങ്ങി. ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമര പ്രഖ്യാപന സംഗമം കവി പ്രൊഫ. വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
അജിത പിലിക്കോട് അധ്യക്ഷത വഹിച്ചു. പി. ഷൈനി സ്വാഗതം പറഞ്ഞു. ഗീത ചെമനാട്, ഹവ്വമ്മ മഞ്ചേശ്വരം, പ്രമീള ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
2017 ഏപ്രിലില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ 1905 പേരെ ദുരിതബാധിതായി കണ്ടെത്തിയിരുന്നതായും എന്നാല്‍ പിന്നീട് നടന്ന സെല്‍ യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പട്ടിക ചുരുക്കുകയായിരുന്നുവെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഭാരവാഹികള്‍ ആരോപിച്ചു.
511 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബാക്കിയുള്ള 1032 പേരുടെ കാര്യത്തില്‍ മൂന്ന് വര്‍ഷമായും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും സമരം ശക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു.
രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരടക്കമുള്ളവരും സംഗമത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it