എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണപ്പെട്ടു

ബദിയടുക്ക: 42 വര്‍ഷക്കാലമായി കിടപ്പിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണത്തിന് കീഴടങ്ങി. നെക്രാജെ ചെടേക്കാലിലെ പരേതരായ കുമാരന്‍-ചോയിച്ചി ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ (53) ആണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ കൃഷ്ണന്‍ ഉള്‍പ്പെട്ടിരുന്നു. അസുഖം മൂര്‍ഛിച്ചതോടെ കൃഷ്ണനെ ചികിത്സക്കായി ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.ഇതിനിടയിലാണ് മരണം സംഭവിച്ചത്. കൃഷ്ണന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. കൃഷ്ണന്റെ ഒരു സഹോദരി അംബികയും എന്‍ഡോസള്‍ഫാന്‍ മൂലം കിടപ്പുരോഗിയാണ്. മറ്റ് സഹോദരങ്ങള്‍: സത്യനാരായണ, വിവേക്, ദാക്ഷായണി, […]

ബദിയടുക്ക: 42 വര്‍ഷക്കാലമായി കിടപ്പിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണത്തിന് കീഴടങ്ങി. നെക്രാജെ ചെടേക്കാലിലെ പരേതരായ കുമാരന്‍-ചോയിച്ചി ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ (53) ആണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ കൃഷ്ണന്‍ ഉള്‍പ്പെട്ടിരുന്നു. അസുഖം മൂര്‍ഛിച്ചതോടെ കൃഷ്ണനെ ചികിത്സക്കായി ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.
ഇതിനിടയിലാണ് മരണം സംഭവിച്ചത്. കൃഷ്ണന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. കൃഷ്ണന്റെ ഒരു സഹോദരി അംബികയും എന്‍ഡോസള്‍ഫാന്‍ മൂലം കിടപ്പുരോഗിയാണ്. മറ്റ് സഹോദരങ്ങള്‍: സത്യനാരായണ, വിവേക്, ദാക്ഷായണി, പരേതയായ ഗിരിജ.

Related Articles
Next Story
Share it