എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. പെരഡാല ശാന്തിപ്പള്ളയിലെ പരേതനായ ദേവണ്ണ നായക്-സരസ്വതി ദമ്പതികളുടെ മകന്‍ മഹാലിംഗ നായക്(38)യാണ് മരിച്ചത്. ജന്മനാ കൈകാലുകള്‍ തളര്‍ന്ന് കിടപ്പിലായിരുന്നു. വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു മരണം. ബദിയടുക്ക പഞ്ചായത്ത് 13-ാം വാര്‍ഡില്‍ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: നിര്‍മല, രത്‌നാവതി, പാര്‍വ്വതി, പത്മാവതി, ചന്ദ്രാവതി.

Related Articles
Next Story
Share it