എന്‍ഡോസള്‍ഫാന്‍ ബാധിതനായ ഗവേഷക വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഇന്ന് ക്ലാസിലേക്ക് മടങ്ങാനിരിക്കെ ഗവേഷക വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനുമായ കല്ല്യോട്ട് ബലിക്കളത്തിലെ പ്രജീഷ് കൃഷ്ണന്‍ (25) ആണ് വീട്ടുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് മൃതദേഹം കണ്ടത്. ഒരു മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടിലാരുമില്ലാത്ത സമയത്താണ് ജീവനൊടുക്കിയത്. കൃഷ്ണന്‍-പ്രസന്ന ദമ്പതികളുടെ മകനാണ്. സഹോദരിമാര്‍: പ്രജീഷ, പ്രജിന (ഇരുവരും വിദ്യാര്‍ഥിനികള്‍).

Related Articles
Next Story
Share it