എന്‍ഡോസള്‍ഫാന്‍; അമ്മമാരുടെ സങ്കടങ്ങള്‍ കേള്‍ക്കാതെ പോകരുത് - കാനായി കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അമ്മമാരുടെ സങ്കടങ്ങള്‍ കാണാതെ തെരുവില്‍ ഇരുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടക്കുന്ന സമരത്തിന്റെ 130-ാം ദിവസം നടന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഉടന്‍ മുന്‍കൈയെടുക്കണമെന്ന് കാനായി ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് നൂതനമായ ചികിത്സ ലഭിക്കുന്നതിന് കാസര്‍കോട്ട് എയിംസ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സമരം ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്ന […]


കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അമ്മമാരുടെ സങ്കടങ്ങള്‍ കാണാതെ തെരുവില്‍ ഇരുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടക്കുന്ന സമരത്തിന്റെ 130-ാം ദിവസം നടന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഉടന്‍ മുന്‍കൈയെടുക്കണമെന്ന് കാനായി ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് നൂതനമായ ചികിത്സ ലഭിക്കുന്നതിന് കാസര്‍കോട്ട് എയിംസ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സമരം ചെയ്യാന്‍ നിര്‍ബന്ധിതമാക്കുന്ന സര്‍ക്കാര്‍ നിലപാട് ക്രൂരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. എ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. മാധവന്‍ കരിവെള്ളൂര്‍, വി.വി കുഞ്ഞികൃഷ്ണന്‍, ഹക്കീം ബേക്കല്‍, സി.എച്ച് ബാലകൃഷ്ണന്‍, തസ്‌റിയ ചെങ്കള, പ്രമീള ചന്ദ്രന്‍, നന്ദകുമാര്‍ നീലേശ്വരം, ഇ. തമ്പാന്‍, അംബാപ്രസാദ് കാഞ്ഞങ്ങാട്, ജെയിന്‍ പി. വര്‍ഗീസ്, മിസ്‌റിയ ചെങ്കള, സൗദാബി കല്ലൂരാവി, ഹവ്വാബി പള്ളിക്കര, ബേബി അമ്പിളി, ഭവാനി ബേളൂര്‍, ബിന്ദു ആലയി, ശ്യാമള അജാനൂര്‍, പ്രസന്ന കടപ്പുറം, കുമാരന്‍ ചെറുവത്തൂര്‍, അന്നത്ത് ചെറുവത്തൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പി. ഷൈനി പ്രസംഗിച്ചു.

Related Articles
Next Story
Share it