എന്‍ഡോസള്‍ഫാന്‍: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: പട്ടികയില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കപ്പെട്ട 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എന്‍ഡോള്‍ഫാന്‍ ദുരിതബാധിതരടക്കം നിരവധി പേരാണ് വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ അണിനിരന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സമര സമിതി ചെയര്‍മാന്‍ എം.കെ. അജിത, കണ്‍വീനര്‍ പി.ഷൈനി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ.ബി മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഡി. സുരേന്ദ്രനാഥ്, സുബൈര്‍ പടുപ്പ്, കരീം […]

കാസര്‍കോട്: പട്ടികയില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കപ്പെട്ട 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എന്‍ഡോള്‍ഫാന്‍ ദുരിതബാധിതരടക്കം നിരവധി പേരാണ് വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ അണിനിരന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സമര സമിതി ചെയര്‍മാന്‍ എം.കെ. അജിത, കണ്‍വീനര്‍ പി.ഷൈനി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ.ബി മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഡി. സുരേന്ദ്രനാഥ്, സുബൈര്‍ പടുപ്പ്, കരീം ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു. 2017 ഏപ്രില്‍ മാസത്തില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ 1905 ദുരിതബാധിതരെ കണ്ടെത്തിയെങ്കിലും പിന്നീടത് 287 ആയി ചുരുക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 587 പേരെ കൂടി പട്ടികയില്‍ ഉള്‍പെടുത്തി. അതേ ലിസ്റ്റില്‍ ഉള്‍പ്പെട്ട 1031 പേരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായാണ് വീണ്ടും സമര സമിതി പ്രക്ഷോഭത്തിനിറങ്ങിയത്.

Related Articles
Next Story
Share it