എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി അനുവദിച്ച ആംബുലന്‍സ് നാശത്തിന്റെ വക്കില്‍
മുള്ളേരിയ: ഉപയോഗിക്കാതെ ആംബുലന്‍സ് നാശത്തിന്റെ വക്കില്‍. മുളിയാര്‍ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്കായി സാമൂഹിക സുരക്ഷാ മിഷന്‍ അനുവദിച്ച ആംബുലന്‍സാണ് ഉപയോഗിക്കാതെ നശിക്കുന്നത്. എം.പി ഫണ്ടില്‍നിന്ന് അനുവദിച്ച ആംബുലന്‍സ് ഉള്ളതുകൊണ്ടാണ് ഇതു ഉപയോഗിക്കാതെ വെറുതെയിട്ടിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സൗജന്യമായി ആസ്പ്രതിയിലെത്തിക്കുന്നതിന് 2015ല്‍ സാമൂഹിക സുരക്ഷാമിഷന്‍ അനുവദിച്ചതാണ് ഈ ആംബുലന്‍സ്. എന്നാല്‍ പിന്നീട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് ഒരു ആംബുലന്‍സ് കൂടി ഇവിടേക്ക് അനുവദിച്ചു.ഇതോടെ ആദ്യത്തെ ആംബുലന്‍സ് ഉപയോഗിക്കാതായി. 8 വര്‍ഷം കൊണ്ട് 47,000 […]

മുള്ളേരിയ: ഉപയോഗിക്കാതെ ആംബുലന്‍സ് നാശത്തിന്റെ വക്കില്‍. മുളിയാര്‍ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്കായി സാമൂഹിക സുരക്ഷാ മിഷന്‍ അനുവദിച്ച ആംബുലന്‍സാണ് ഉപയോഗിക്കാതെ നശിക്കുന്നത്. എം.പി ഫണ്ടില്‍നിന്ന് അനുവദിച്ച ആംബുലന്‍സ് ഉള്ളതുകൊണ്ടാണ് ഇതു ഉപയോഗിക്കാതെ വെറുതെയിട്ടിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സൗജന്യമായി ആസ്പ്രതിയിലെത്തിക്കുന്നതിന് 2015ല്‍ സാമൂഹിക സുരക്ഷാമിഷന്‍ അനുവദിച്ചതാണ് ഈ ആംബുലന്‍സ്. എന്നാല്‍ പിന്നീട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് ഒരു ആംബുലന്‍സ് കൂടി ഇവിടേക്ക് അനുവദിച്ചു.
ഇതോടെ ആദ്യത്തെ ആംബുലന്‍സ് ഉപയോഗിക്കാതായി. 8 വര്‍ഷം കൊണ്ട് 47,000 കിലോമീറ്റര്‍ മാത്രമാണ് ഇത് ആകെ ഓടിയത്. ഇപ്പോള്‍ ഓട്ടവും കുറവാണ്. രണ്ട് ആംബുലന്‍സിനായി ഒരു ഡ്രൈവറാണുള്ളത്.
ആംബുലന്‍സ് ആവശ്യമില്ലെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ജില്ലാകലക്ടര്‍ക്ക് കത്തു നല്‍കിയെങ്കിലും തിരിച്ചെടുക്കാനുള്ള തീരുമാനം ആയിട്ടില്ല. ഇനിയും ഓടിക്കാതെ വെറുതെയിട്ടാല്‍ എഞ്ചിന്‍ കേടുവന്ന് ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലെത്തും.