എന്‍ഡോസള്‍ഫാന്‍: 17കാരി മരണത്തിന് കീഴടങ്ങി
ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പതിനേഴുകാരി മരണത്തിന് കീഴടങ്ങി. വിദ്യാനഗര്‍ പന്നിപ്പാറയിലെ ഗണേശയുടെയും പള്ളത്തടുക്കയിലെ രേവതിയുടെയും മകള്‍ വിഷ്ണുപ്രിയ(17)യാണ് മരിച്ചത്. ഗണേശയും ഭാര്യയും മക്കളും നിലവില്‍ ബേള കുമാരമംഗലം ക്ഷേത്രത്തിന് സമീപമാണ് താമസം. വിഷ്ണുപ്രിയ ജന്മനാതന്നെ അരയ്ക്ക് താഴെ തളര്‍ന്ന നിലയിലായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന വിഷ്ണുപ്രിയ എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കും കരസ്ഥമാക്കിയിരുന്നു. വിഷ്ണുപ്രിയയെ ബദിയടുക്ക പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി മൂന്ന് സെന്റ് സ്ഥലും വീടും അനുവദിച്ചതോടെയാണ് കുമാരമംഗലത്തേക്ക് താമസം മാറിയത്. ചികിത്സ തുടരുന്നതിനിടെ വിഷ്ണുപ്രിയയെ […]

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പതിനേഴുകാരി മരണത്തിന് കീഴടങ്ങി. വിദ്യാനഗര്‍ പന്നിപ്പാറയിലെ ഗണേശയുടെയും പള്ളത്തടുക്കയിലെ രേവതിയുടെയും മകള്‍ വിഷ്ണുപ്രിയ(17)യാണ് മരിച്ചത്. ഗണേശയും ഭാര്യയും മക്കളും നിലവില്‍ ബേള കുമാരമംഗലം ക്ഷേത്രത്തിന് സമീപമാണ് താമസം. വിഷ്ണുപ്രിയ ജന്മനാതന്നെ അരയ്ക്ക് താഴെ തളര്‍ന്ന നിലയിലായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന വിഷ്ണുപ്രിയ എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കും കരസ്ഥമാക്കിയിരുന്നു. വിഷ്ണുപ്രിയയെ ബദിയടുക്ക പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി മൂന്ന് സെന്റ് സ്ഥലും വീടും അനുവദിച്ചതോടെയാണ് കുമാരമംഗലത്തേക്ക് താമസം മാറിയത്. ചികിത്സ തുടരുന്നതിനിടെ വിഷ്ണുപ്രിയയെ 18 ദിവസം മുമ്പ് അപസ്മാരരോഗത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂര്‍ഛിച്ചതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ബദിയടുക്ക പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലാണ് വിഷ്ണുപ്രിയ ഉള്‍പ്പെട്ടിരുന്നത്. സഹോദരങ്ങള്‍: വിഷ്ണു, ഭാനുപ്രിയ. മൃതദേഹം ഇന്നുച്ചയോടെ പാറക്കട്ട പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.