എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തുടര്‍ച്ചയായി പീഡനത്തിന്റെ കുത്തിവെപ്പ് നടത്തുന്നു-ദയാഭായ്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നേരെ ചിലര്‍ തുടര്‍ച്ചയായി പീഡനത്തിന്റെ കുത്തിവെപ്പ് നടത്തുകയാണെന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാഭായ് ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് കോഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടത്തിയ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാമൂഹ്യ നീതിവകുപ്പിന് കലക്ടര്‍ കൈമാറിയ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു കണ്‍വെന്‍ഷന്‍. പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയ പട്ടികയില്‍ അനര്‍ഹര്‍ ഉണ്ടെന്ന കാരണം പറഞ്ഞ് അര്‍ഹരായവരെ എന്തിന് ദ്രോഹിക്കുന്നുവെന്ന് അവര്‍ ചോദിച്ചു. യോഗത്തില്‍ പ്രസിഡണ്ട് […]

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നേരെ ചിലര്‍ തുടര്‍ച്ചയായി പീഡനത്തിന്റെ കുത്തിവെപ്പ് നടത്തുകയാണെന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാഭായ് ആരോപിച്ചു.
എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് കോഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടത്തിയ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാമൂഹ്യ നീതിവകുപ്പിന് കലക്ടര്‍ കൈമാറിയ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടായിരുന്നു കണ്‍വെന്‍ഷന്‍.
പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയ പട്ടികയില്‍ അനര്‍ഹര്‍ ഉണ്ടെന്ന കാരണം പറഞ്ഞ് അര്‍ഹരായവരെ എന്തിന് ദ്രോഹിക്കുന്നുവെന്ന് അവര്‍ ചോദിച്ചു. യോഗത്തില്‍ പ്രസിഡണ്ട് മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഡോ. അംബികാസുതന്‍ മാങ്ങാട്, ജമീല അഹമ്മദ്, സുലൈഖ മാഹിന്‍, ടി. ശോഭന, ഫറീന കോട്ടപ്പുറം, ശ്രീനാഥ് ശശി, ശിവകുമാര്‍, പുഷ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it