അപകടാവസ്ഥയിലുള്ള മരങ്ങള്‍ തൊട്ടില്ല; പകരം ചെറുമരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റി
കുമ്പള: കുമ്പള യു.പി സ്‌കൂള്‍ പറമ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ തൊടാതെ പകരം ചെറുമരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റി തകര്‍ന്ന മതിലിനോട് ചേര്‍ന്ന് വെച്ച് അധികൃതര്‍ തടിയൂരിയതായി ആക്ഷേപം.സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് ഏത് നിമിഷവും വീഴാനൊരുങ്ങി നില്‍ക്കുന്ന മൂന്ന് കൂറ്റന്‍ മരങ്ങളെ തൊടാതെ സ്‌കൂളിന്റെ ഗേറ്റിന് സമീപത്തുണ്ടായിരുന്ന ചെറിയ തണല്‍ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുകയും ഇവ തകര്‍ന്നുകിടന്ന സ്‌കൂളിന്റെ ചുറ്റുമതിലിനോട് ചേര്‍ത്ത് വെക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.അപകടാവസ്ഥയിലുള്ള മരങ്ങളെ തൊടാതെ അധികൃതര്‍ ഇങ്ങനെ ചെപ്പടിവിദ്യ കാണിച്ചത് ശരിയായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.ദിനേന നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളും […]

കുമ്പള: കുമ്പള യു.പി സ്‌കൂള്‍ പറമ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ തൊടാതെ പകരം ചെറുമരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റി തകര്‍ന്ന മതിലിനോട് ചേര്‍ന്ന് വെച്ച് അധികൃതര്‍ തടിയൂരിയതായി ആക്ഷേപം.
സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് ഏത് നിമിഷവും വീഴാനൊരുങ്ങി നില്‍ക്കുന്ന മൂന്ന് കൂറ്റന്‍ മരങ്ങളെ തൊടാതെ സ്‌കൂളിന്റെ ഗേറ്റിന് സമീപത്തുണ്ടായിരുന്ന ചെറിയ തണല്‍ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുകയും ഇവ തകര്‍ന്നുകിടന്ന സ്‌കൂളിന്റെ ചുറ്റുമതിലിനോട് ചേര്‍ത്ത് വെക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.
അപകടാവസ്ഥയിലുള്ള മരങ്ങളെ തൊടാതെ അധികൃതര്‍ ഇങ്ങനെ ചെപ്പടിവിദ്യ കാണിച്ചത് ശരിയായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ദിനേന നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളും വാഹനങ്ങളും അപകടാവസ്ഥയിലുള്ള ഈ മരങ്ങളുടെ അടിയില്‍ കൂടിയാണ് കടന്നുപോകുന്നത്.
രണ്ട് മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുകയാണ്. മറ്റൊന്ന് സ്‌കൂള്‍ ശൗചാലയത്തിന് അടുത്തായാണ് അപകടം വിളിച്ചോതി നില്‍ക്കുന്നത്. മൂന്ന് മരങ്ങളുടേയും ചുവട്ടിലെ മണ്ണൊലിച്ച് പോയി വേര് പുറന്തള്ളിയാണ് നില്‍ക്കുന്നത്.