ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം-സ്റ്റാഫ് അസോസിയേഷന്‍

കാസര്‍കോട്: കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ആവശ്യപ്പെട്ടു. 2024ല്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതി നടത്തിപ്പ് മറ്റ് സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഏറെ മുന്നോട്ട് പോയപ്പോള്‍ കേരള സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ കാണിച്ച അലംഭാവം മൂലം ഒരു വര്‍ഷം പിറകിലായത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്. അവസാന നിമിഷം വളരെ ധൃതി പിടിച്ച് അശാസ്ത്രീയമായ രീതിയില്‍ […]

കാസര്‍കോട്: കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ആവശ്യപ്പെട്ടു.
2024ല്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതി നടത്തിപ്പ് മറ്റ് സംസ്ഥാനങ്ങളില്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഏറെ മുന്നോട്ട് പോയപ്പോള്‍ കേരള സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ കാണിച്ച അലംഭാവം മൂലം ഒരു വര്‍ഷം പിറകിലായത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ്.
അവസാന നിമിഷം വളരെ ധൃതി പിടിച്ച് അശാസ്ത്രീയമായ രീതിയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടാതിരിക്കുകയും ജീവനക്കാരന് മേല്‍ ഇരട്ടി ഭാരവും അടിച്ചേല്‍പ്പിക്കുകയുമാണ്. ഗുണഭോക്തൃവിഹിതവും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും അടക്കുന്നതിലെ അനിശ്ചിതാവസ്ഥയും കേരള ജല അതോറിറ്റിക്ക് മേല്‍ അധിക സാമ്പത്തികഭാരമേല്‍പ്പിക്കുകയാണ്. കണക്ഷന്‍ കൊടുക്കുവാനായി ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ പലയിടത്തും ഉപയോഗിക്കുമ്പോള്‍ പദ്ധതി നിര്‍വ്വഹണം പാളിപ്പോകുമെന്നും കുടിവെള്ളം പാഴായിപ്പോകാനിടയുണ്ടെന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും സ്റ്റാഫ് അസോസിയേഷന്‍ ഓര്‍മ്മിപ്പിച്ചു.
ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കണമെന്നും, ഡി.എ കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും കോവിഡ് കാലത്ത് നടക്കുന്ന രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കണമെന്നും അശാസ്ത്രീയ പുന:സംഘടനയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രതിഷേധ ധര്‍ണ്ണ കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ഓര്‍ഗൈനിസിംഗ് സെക്രട്ടറിയും സ്റ്റാഫ് അസോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ പ്രഭാകരന്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വിനോദ് എരവില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി വേണുഗോപാലന്‍, കേന്ദ്ര കമ്മിറ്റിയംഗം കെ.വി രമേശന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി താരേഷ്, സി.കെ അനിതാകുമാരി, ജില്ലാ ട്രഷറര്‍ വി. പത്മനാഭന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ആര്‍ സുരേഷ, വി. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it