കേന്ദ്ര അവഗണന അവസാനിപ്പിക്കണം-എന്‍.ജി.ഒ യൂണിയന്‍
കാസര്‍കോട്: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരളാ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസിനായി അണിനിരക്കുക, ജില്ലയിലെ റോഡ് -റെയില്‍ യാത്രാപ്രശ്‌നം പരിഹരിക്കുക, പാസഞ്ചര്‍ ട്രെയിന്‍ പുന:സ്ഥാപിക്കുക, ജീവനക്കാര്‍ക്കായി ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കാസര്‍കോട് പബ്ലിക് സര്‍വന്റ്സ് സഹകരണ സംഘം ഹാളില്‍ പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി. ശോഭ […]

കാസര്‍കോട്: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരളാ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസിനായി അണിനിരക്കുക, ജില്ലയിലെ റോഡ് -റെയില്‍ യാത്രാപ്രശ്‌നം പരിഹരിക്കുക, പാസഞ്ചര്‍ ട്രെയിന്‍ പുന:സ്ഥാപിക്കുക, ജീവനക്കാര്‍ക്കായി ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കാസര്‍കോട് പബ്ലിക് സര്‍വന്റ്സ് സഹകരണ സംഘം ഹാളില്‍ പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി. ശോഭ അധ്യക്ഷതവഹിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡണ്ട് കെ. ഭാനുപ്രകാശ് പതാകയുയര്‍ത്തി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ. അനില്‍കുമാര്‍ രക്തസാക്ഷി പ്രമേയവും ടി. ദാമോദരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ.പി ഗംഗാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. അനില്‍കുമാര്‍ കണക്കും അവതരിപ്പിച്ചു. കെ. സജീഷ്, ടി. ശാലിനി, പി.വി വീണ, പി.വി പ്രീതി, സി. സന്ദീപ്, സുഹറാ ബീവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.പി സുനില്‍ കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചയില്‍ കെ. സുഗുണ കുമാര്‍, കെ. അരുണ്‍ കൃഷ്ണന്‍, കെ. ഓമന, പി.വി രഞ്ജിത്ത്, കെ.വി ഭരതന്‍, കെ.എം. വിജയരാജ്, കെ. ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി അനില്‍കുമാര്‍ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി കെ. ഭാനുപ്രകാശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: വി ശോഭ (പ്രസി.), വി. ജഗദീഷ്, ബി. വിജേഷ് (വൈ. പ്രസി.), കെ. ഭാനുപ്രകാശ് (സെക്ര.), കെ. അനില്‍കുമാര്‍, ടി. ദാമോദരന്‍ (ജോ. സെക്ര.), എം. ജിതേഷ് (ട്രഷ.), എ.വി റീന, കെ.വി രമേശന്‍, വി. ഉണ്ണികൃഷ്ണന്‍, കെ.എന്‍ ബിജിമോള്‍, പി.കെ വിനോദ്, പി.ഡി രതീഷ് (സെക്രട്ടറിയറ്റ് അംഗം).