പൊലീസുമായുള്ള ഏറ്റുമുട്ടല്‍; മഹാരാഷ്ട്രയില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മുംബൈ: പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് കാട്ടിനുള്ളില്‍വെച്ച് മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക കമാന്റോ വിഭാഗമായ സി.60മായുള്ള ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. കാട്ടിനുള്ളില്‍ യോഗം ചേരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കാട് വളയുകയായിരുന്നു. പൊലീസിനെ കണ്ടപ്പോള്‍ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നുവെന്ന് ഗഡ്ചിരോളി ഡി.ഐ.ജി മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റു ചില മാവോയിസ്റ്റുകളും ഉണ്ടായിരുന്നുവെങ്കിലും ഏറ്റുമുട്ടലിനിടെ അവര്‍ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.

Related Articles
Next Story
Share it