തൊഴിലവസരം: കേന്ദ്ര സര്‍വ്വകലാശാലയും എന്‍.എം.സി.സിയും ധാരണാപത്രം ഒപ്പുവെച്ചു
പെരിയ: വ്യാവസായിക പരിചയത്തിനും മികച്ച തൊഴിലവസരത്തിനുമായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനത്തിന് കേരള കേന്ദ്ര സര്‍വ്വകലാശാലയും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും (എന്‍.എം.സി.സി) തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലുവിന്റെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാറും കണ്ണൂരിലെ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ഡോ. ജോസഫ് ബെനവനുമാണ് ഒപ്പുവെച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് വ്യാവസായിക പരിചയം സമ്പന്നമാക്കുന്നതിനുള്ള മികച്ച അവസരമാണ് ലഭിക്കുന്നതെന്ന് പ്രൊഫ. […]

പെരിയ: വ്യാവസായിക പരിചയത്തിനും മികച്ച തൊഴിലവസരത്തിനുമായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനത്തിന് കേരള കേന്ദ്ര സര്‍വ്വകലാശാലയും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും (എന്‍.എം.സി.സി) തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലുവിന്റെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാറും കണ്ണൂരിലെ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ഡോ. ജോസഫ് ബെനവനുമാണ് ഒപ്പുവെച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് വ്യാവസായിക പരിചയം സമ്പന്നമാക്കുന്നതിനുള്ള മികച്ച അവസരമാണ് ലഭിക്കുന്നതെന്ന് പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു പറഞ്ഞു. മെറിറ്റുള്ള വിദ്യാര്‍ത്ഥികളെ അവരുടെ ബിരുദാനന്തര ബിരുദത്തിന്റെ ഒന്നാം വര്‍ഷത്തിനും രണ്ടാം വര്‍ഷത്തിനും ഇന്റേണുകളായി എടുക്കാം. അത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. കാസര്‍കോട്ട് നിരവധി സാധ്യതകളുണ്ട്.
ധാരണാപത്രം മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍വ്വകലാശാല കമ്മിറ്റി രൂപീകരിക്കും -അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. വി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെമിസ്ട്രി വിഭാഗം പ്രൊഫ. ഡോ. എ. ശക്തിവേല്‍, ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി.എം. അനീഷ്, ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗം പ്രൊഫ. ഗോവിന്ദ റാവു ദുദ്ദുഗുരി, അസിസ്റ്റന്റ് രജിസ്ട്രാര്‍ സുരേശന്‍ കണ്ടത്തില്‍, എന്‍.എം.സി.സി. വൈസ് പ്രസിഡണ്ട് രമേഷ് കുമാര്‍ ടി.കെ, ട്രഷറര്‍ അനില്‍കുമാര്‍ സി, കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ. ശ്യാംപ്രസാദ്, ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ്‌മദ്, ജോയിന്റ് കണ്‍വീനര്‍ പ്രസാദ് എം.എന്‍, അംഗം ഗൗതം ഭക്ത എന്നിവര്‍ പങ്കെടുത്തു. കൊമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം മേധാവി പ്രൊഫ. ടി. മല്ലികാര്‍ജുനപ്പ സ്വാഗതവും അധ്യാപിക ഡോ. പി.എച്ച് ഹരിത നന്ദിയും പറഞ്ഞു. അധ്യാപിക ഡോ. അഫീഫ ചോലശ്ശേരി ചടങ്ങ് നിയന്ത്രിച്ചു.