പണിമുടക്കില്‍ നിന്ന് പിന്‍മാറാന്‍ അന്ത്യശാസനം നല്‍കിയിട്ടും കെ.എസ്.ആര്‍.ടി.സി മംഗളൂരു-പുത്തൂര്‍ ഡിവിഷനുകളിലെ ജീവനക്കാര്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുന്നു; കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍

മംഗളൂരു: പണിമുടക്കില്‍ നിന്ന് പിന്‍മാറാന്‍ അന്ത്യശാസനം നല്‍കിയിട്ടും കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ മംഗളൂരു-പുത്തൂര്‍ ഡിവിഷനുകളിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുന്നു. മംഗളൂരു-പുത്തൂര്‍ ഡിവിഷനുകളിലെ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അന്ത്യശാസനം നല്‍കിയത്. എന്നാല്‍ നോട്ടീസ് അവഗണിക്കാനാണ് മിക്ക ജീവനക്കാരുടെയും തീരുമാനം. ഈ സാഹചര്യത്തിലാണ് അധികൃതര്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുന്നത്. രണ്ട് ഡിവിഷനുകളിലും 250 ഓളം ട്രെയിനി ജീവനക്കാര്‍ വീതമാണുള്ളത്. ഇവര്‍ പരിശീലന കാലയളവിലായതിനാല്‍, ചട്ടങ്ങള്‍ അനുസരിച്ച് പ്രക്ഷോഭം നടത്താന്‍ അവകാശമില്ലെന്നാണ് കോര്‍പ്പറേഷന്‍ […]

മംഗളൂരു: പണിമുടക്കില്‍ നിന്ന് പിന്‍മാറാന്‍ അന്ത്യശാസനം നല്‍കിയിട്ടും കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ മംഗളൂരു-പുത്തൂര്‍ ഡിവിഷനുകളിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുന്നു. മംഗളൂരു-പുത്തൂര്‍ ഡിവിഷനുകളിലെ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അന്ത്യശാസനം നല്‍കിയത്. എന്നാല്‍ നോട്ടീസ് അവഗണിക്കാനാണ് മിക്ക ജീവനക്കാരുടെയും തീരുമാനം. ഈ സാഹചര്യത്തിലാണ് അധികൃതര്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുന്നത്. രണ്ട് ഡിവിഷനുകളിലും 250 ഓളം ട്രെയിനി ജീവനക്കാര്‍ വീതമാണുള്ളത്. ഇവര്‍ പരിശീലന കാലയളവിലായതിനാല്‍, ചട്ടങ്ങള്‍ അനുസരിച്ച് പ്രക്ഷോഭം നടത്താന്‍ അവകാശമില്ലെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. ഇതേ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ അന്തിമ നോട്ടീസ് നല്‍കിയിരുന്നത്. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്ക് ഹാജരാകണമെന്നും അല്ലാത്ത പക്ഷം അച്ചടക്കനടപടി സ്വീകരിക്കുമെന്നുമായിരുന്നു നോട്ടീസിലെ മുന്നറിയിപ്പ്. എന്നാല്‍ നാമമാത്രമായ ജീവനക്കാര്‍ മാത്രമാണ് തിങ്കളാഴ്ച ജോലിക്ക് ഹാജരായത്. കോര്‍പ്പറേഷനിലെ സ്ഥിരം ജീവനക്കാര്‍ പണിമുടക്ക് ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിച്ചുതുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച മംഗളൂരുവില്‍ 219 കെ.എസ്.ആര്‍.ടി.സി ബസുകളും പുത്തൂരില്‍ 265 ബസുകളും സര്‍വീസ് നടത്തി. രണ്ട് എന്‍യുആര്‍എം ബസുകളും മംഗളൂരുവില്‍ ഓടിച്ചു. തിങ്കളാഴ്ച രാത്രി പുത്തൂരില്‍ നിന്ന് കുറച്ച് ബസുകള്‍ ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തി. 24 ഓളം ബസുകള്‍ ബംഗളൂരുവിനും ധര്‍മ്മസ്ഥലക്കും ബിസി റോഡ്, സുള്ള്യ തുടങ്ങിയ പ്രദേശങ്ങള്‍ക്കിടയിലും ഓടിച്ചു.

Related Articles
Next Story
Share it