ടയര്‍ റിസോളിംഗ് കമ്പനിയിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: ടയര്‍ റിസോളിംഗ് കമ്പനിയിലെ ജീവനക്കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഡ്രെ ബദിയിലെ പരേതനായ നാരായണ നായകിന്റെയും സുശീലയുടെയും മകന്‍ ദീക്ഷിത് (29) ആണ് മരിച്ചത്. പുത്തൂരിലെ ടയര്‍ റിസോളിംഗ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. അവിവാഹിതനായ ദീക്ഷിത് അമ്മ സുശീലക്കൊപ്പമായിരുന്നു താമസം. സുശീല മകളുടെ പ്രസവസംബന്ധമായ പരിചരണത്തിന് പോയതായിരുന്നു. ഇന്നലെ രാത്രി 7.30 മണിയോടെ തിരിച്ചുവന്നപ്പോഴാണ് ദീക്ഷിതിനെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പെര്‍ളയിലെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദീക്ഷിത് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. […]

പെര്‍ള: ടയര്‍ റിസോളിംഗ് കമ്പനിയിലെ ജീവനക്കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഡ്രെ ബദിയിലെ പരേതനായ നാരായണ നായകിന്റെയും സുശീലയുടെയും മകന്‍ ദീക്ഷിത് (29) ആണ് മരിച്ചത്. പുത്തൂരിലെ ടയര്‍ റിസോളിംഗ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. അവിവാഹിതനായ ദീക്ഷിത് അമ്മ സുശീലക്കൊപ്പമായിരുന്നു താമസം. സുശീല മകളുടെ പ്രസവസംബന്ധമായ പരിചരണത്തിന് പോയതായിരുന്നു. ഇന്നലെ രാത്രി 7.30 മണിയോടെ തിരിച്ചുവന്നപ്പോഴാണ് ദീക്ഷിതിനെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പെര്‍ളയിലെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദീക്ഷിത് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. സഹോദരങ്ങള്‍: പൂര്‍ണിമ, സുനിത. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it