ജലസംരക്ഷണത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍
കാസര്‍കോട്: ജല സംരക്ഷണത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ് ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലക്ക് സ്വന്തമായി വൃക്ഷം, പക്ഷി, പുഷ്പം, ജീവി എന്നിവ തിരഞ്ഞെടുത്ത് മുന്നോട്ട് പോകുമ്പോഴാണ് ജില്ലയുടെ 40-ാം വാര്‍ഷികം കടന്നുവരുന്നത്. 40-ാം വാര്‍ഷികം കൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ വര്‍ഷത്തെ ബജറ്റ് തയ്യാറാക്കിയതെന്ന് വൈസ് പ്രസിഡണ്ട് പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ ജലസംരക്ഷണ മേഖലയിലെ ഇടപെടലുകള്‍ ഫലം കണ്ടുവെന്നും ജലസ്വയം പര്യാപ്ത […]

കാസര്‍കോട്: ജല സംരക്ഷണത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ് ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലക്ക് സ്വന്തമായി വൃക്ഷം, പക്ഷി, പുഷ്പം, ജീവി എന്നിവ തിരഞ്ഞെടുത്ത് മുന്നോട്ട് പോകുമ്പോഴാണ് ജില്ലയുടെ 40-ാം വാര്‍ഷികം കടന്നുവരുന്നത്. 40-ാം വാര്‍ഷികം കൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ വര്‍ഷത്തെ ബജറ്റ് തയ്യാറാക്കിയതെന്ന് വൈസ് പ്രസിഡണ്ട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ജലസംരക്ഷണ മേഖലയിലെ ഇടപെടലുകള്‍ ഫലം കണ്ടുവെന്നും ജലസ്വയം പര്യാപ്ത ജില്ലയായി മാറാന്‍ കഴിഞ്ഞെങ്കിലും തുടര്‍ച്ചയായ ഇടപെടല്‍ ആവശ്യമാണെന്നും വൈസ് പ്രസിഡണ്ട് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും സൂക്ഷിച്ചുവെക്കാനുമുള്ള മാര്‍ക്കറ്റ് ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. അതിന് വേണ്ടി ചട്ടഞ്ചാലില്‍ മൂന്നേക്കര്‍ സ്ഥലം ജില്ലാ പഞ്ചായത്തിന്റെ തന്നെ അധീനതിയിലുള്ളത് ഉപയോഗിക്കും. കോവിഡ് സമയത്ത് അടിയന്തര ഇടപെടലിലൂടെ നേടിയെടുത്ത ഓക്സിജന്‍ പ്ലാന്റ് ഒരു ഏജന്‍സിയുടെ സഹായത്തോടെ പ്രവര്‍ത്തന ക്ഷമമാക്കും. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് കണ്വെന്ഷന് സെന്റര്‍ അടക്കം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയേണ്ടതുണ്ട്. ആരോഗ്യ സേവന മേഖലകള്‍ മെച്ചപ്പെടുത്തും. കുടുംബശ്രീ പദ്ധതിക്ക് 1.5 കോടി രൂപയും ടിഷ്യൂ കള്‍ച്ചര്‍ ലാബ് സ്ഥാപിക്കാന്‍ 70 ലക്ഷം രൂപയും അനുവദിച്ചു. കല്ലുമ്മക്കായ സംസ്ക്കരണത്തിന് 80 ലക്ഷം രൂപ നീക്കിവെച്ചു. ജില്ലാ ആസ്പത്രിക്ക് സ്ഥലം വാങ്ങാന്‍ 1.5 കോടി രൂപയും പാലിയേറ്റീവ് പരിശീലന കേന്ദ്രത്തിന് ഒരു കോടി രൂപയും അനുവദിച്ചു. ചട്ടഞ്ചാല്‍ ടാറ്റ ആസ്പത്രി ജില്ലാ പഞ്ചായത്തിന് കൈമാറുമ്പോള്‍ അത് ഏറ്റെടുത്ത് മികച്ച സംവിധാനമാക്കാന്‍ പദ്ധതി തയ്യാറാക്കും. അതിനായി സര്‍ക്കാര്‍ അനുവദിച്ച 20 കോടിക്ക് പുറമെ ആവശ്യമെങ്കില്‍ ജില്ലാ പഞ്ചായത്ത് വിഹിതവും അനുവദിക്കും. വിദ്യാര്‍ത്ഥികളുടെ മാനാസികാരോഗ്യം വീണ്ടെടുക്കാന്‍ റിഥം പദ്ധതി നടപ്പാക്കും. സാംസ്കാരിക മേഖലയില്‍ പുസ്തകം കുറഞ്ഞ ലൈബ്രറികള്‍ക്ക് പുസ്തകം നല്കാന് 25 ലക്ഷം അനുവദിച്ചു. ജൈവ വൈവിധ്യ സംരക്ഷണത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. നാലിലാംകണ്ടം, മായിപ്പാടി എന്നിവിടങ്ങളില്‍ ജൈവ ഉദ്യാനങ്ങള്‍ സ്ഥാപിക്കും. ചട്ടഞ്ചാലില്‍ മോഡല്‍ വയോജന പാര്‍ക്ക് ഈ വര്‍ഷം സ്ഥാപിക്കും.
ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള റോഡരികുകള്‍ ജനസൗഹൃദമാക്കും. കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് 75 കോടിയില്‍ പരം രൂപ റോഡ് വികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. പ്രധാന റോഡുകളെ മെക്കാഡം നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 128 റോഡുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. ഈ റോഡുകള്‍ സഞ്ചാര യോഗ്യമാക്കും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് റോഡുകളില്‍ സ്ഥലം ലഭ്യമാക്കുന്നിടത്ത് സൗന്ദര്യവല്‍ക്കരണം നടത്തും.