കാമുകനൊപ്പം പോയ യുവതി തിരിച്ചെത്തി; കോടതിയില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം പോയി

നേമം: കാമുകനൊപ്പം പോയ യുവതി തിരിച്ചെത്തി. കോടതിയില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം പോയി. ഒരു മാസം മുമ്പ് വീടുവിട്ടിറങ്ങിയ പൂന്തുറ സ്വദേശിനിയായ 28കാരിയാണ് തിരിച്ചെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം യുവതിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ മാതാവായ യുവതി കൊല്ലം സ്വദേശിയായ 35കാരനൊപ്പമാണ് വീടുവിട്ടത്. യുവതിയുടെ തിരോധാനം സംബന്ധിച്ച് കരമന സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് യുവതി തിരികെ എത്തിയത്. തിരുവനന്തപുരം നഗരത്തിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. […]

നേമം: കാമുകനൊപ്പം പോയ യുവതി തിരിച്ചെത്തി. കോടതിയില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം പോയി. ഒരു മാസം മുമ്പ് വീടുവിട്ടിറങ്ങിയ പൂന്തുറ സ്വദേശിനിയായ 28കാരിയാണ് തിരിച്ചെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം യുവതിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ മാതാവായ യുവതി കൊല്ലം സ്വദേശിയായ 35കാരനൊപ്പമാണ് വീടുവിട്ടത്.

യുവതിയുടെ തിരോധാനം സംബന്ധിച്ച് കരമന സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് യുവതി തിരികെ എത്തിയത്. തിരുവനന്തപുരം നഗരത്തിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. അതേസമയം കുട്ടികളെ ഉപേക്ഷിച്ചു പോയതായി ഭര്‍ത്താവിന് പരാതിയില്ലാത്തതിനാല്‍ യുവതിക്കെതിരേ പോലീസ് കേസെടുത്തിട്ടില്ല.

Related Articles
Next Story
Share it