എട്ട് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതി അറസ്റ്റില്‍; മുങ്ങിയത് ഭര്‍തൃസഹോദരിയുടെ 15 പവനുമായി, കാമുകന്‍ നടി ഷംന കാസിമിനെ വിവാഹാലോചന നടത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി

മലപ്പുറം: എട്ട് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് അറസ്റ്റിലായത്. വഞ്ചനാ കുറ്റവും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭര്‍തൃസഹോദരിയുടെ 15 പവനും കൈക്കലാക്കിയാണ് യുവതി ഫോണിലൂടെ പരിചയപ്പെട്ടയാളുടെ കൂടെ പോയത്. ഭര്‍തൃപിതാവിന്റെയും ഭര്‍തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. തൃശ്ശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഇരുപത്തിയേഴുകാരിയെ ഇയാള്‍ ആലുവ, ചേറ്റുവ എന്നിവിടങ്ങളില്‍ ബന്ധുവീടുകളില്‍ കൊണ്ടുപോയാണ് […]

മലപ്പുറം: എട്ട് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് അറസ്റ്റിലായത്. വഞ്ചനാ കുറ്റവും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഭര്‍തൃസഹോദരിയുടെ 15 പവനും കൈക്കലാക്കിയാണ് യുവതി ഫോണിലൂടെ പരിചയപ്പെട്ടയാളുടെ കൂടെ പോയത്. ഭര്‍തൃപിതാവിന്റെയും ഭര്‍തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. തൃശ്ശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഇരുപത്തിയേഴുകാരിയെ ഇയാള്‍ ആലുവ, ചേറ്റുവ എന്നിവിടങ്ങളില്‍ ബന്ധുവീടുകളില്‍ കൊണ്ടുപോയാണ് താമസിപ്പിച്ചിരുന്നത്.

നേരത്തെ നടി ഷംന കാസിമിനെ വ്യാജ വിവാഹാലോചന നടത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കാമുകനായ ഹാരിസ്. സ്നേഹം നടിച്ച് സ്ത്രീകളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കലാണ് ഇയാളുടെ രീതി. നിരവധി സ്ത്രീകളെ ഇയാള്‍ ഇങ്ങനെ വഞ്ചിച്ചിട്ടുണ്ടെന്നാണ് വിവരം. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട്, കാക്കനാട്, എറണാകുളം ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 20ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

Related Articles
Next Story
Share it