'എല്‍മര്‍' പ്രകാശനം ചെയ്തു

കാസര്‍കോട്: ഗോപി കുറ്റിക്കോലിന്റെ സംവിധാനത്തില്‍ ഖത്തറില്‍ ചിത്രീകരിച്ച എല്‍മറിന്റെ തിരക്കഥാ പ്രകാശനം സിനിമാതാരം സന്തോഷ് കീഴാറ്റൂരിന് നല്‍കി സാഹിത്യ നിരൂപകനും കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗവുമായ ഇ.പി.രാജഗോപാലന്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു മുഖ്യാതിഥിയായിരുന്നു. കലാകാരനുള്ളിടത്ത് കലാപം ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, എം. ചന്ദ്രപ്രകാശ്, അരവിന്ദന്‍ മാണിക്കോത്ത്, സന്തോഷ് സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. ഗോപി കുറ്റിക്കോല്‍ മറുപടി പ്രസംഗം നടത്തി. ഒനീല ഗോപി, ഹിമജ ഭായ്, […]

കാസര്‍കോട്: ഗോപി കുറ്റിക്കോലിന്റെ സംവിധാനത്തില്‍ ഖത്തറില്‍ ചിത്രീകരിച്ച എല്‍മറിന്റെ തിരക്കഥാ പ്രകാശനം സിനിമാതാരം സന്തോഷ് കീഴാറ്റൂരിന് നല്‍കി സാഹിത്യ നിരൂപകനും കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗവുമായ ഇ.പി.രാജഗോപാലന്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു മുഖ്യാതിഥിയായിരുന്നു. കലാകാരനുള്ളിടത്ത് കലാപം ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, എം. ചന്ദ്രപ്രകാശ്, അരവിന്ദന്‍ മാണിക്കോത്ത്, സന്തോഷ് സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. ഗോപി കുറ്റിക്കോല്‍ മറുപടി പ്രസംഗം നടത്തി. ഒനീല ഗോപി, ഹിമജ ഭായ്, സുബ്രമണ്യന്‍, ബാലന്‍ കൊളത്തൂര്‍, അഷ്‌ന അശോക്, ആഷിമ അശോക്, അനാമിക സന്തോഷ്, ഉദയന്‍ കാടകം, ഹരി രാമചന്ദ്രന്‍, ആര്‍.കെ. കവ്വായി തുടങ്ങിയവരുടെ കലാപ്രകടനവും നടന്നു. ജയമോഹന്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it