തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വരണാധികാരികള്‍ക്ക് കൈമാറി; ജില്ലയില്‍ ആകെ 1690 കണ്‍ട്രോള്‍ യൂണിറ്റുകളും 4784 ബാലറ്റ് യൂണിറ്റുകളും

കാസര്‍കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാനാര്‍ഥികളുടെ പട്ടിക പതിക്കുന്നതിനായി ബ്ലോക്ക്/നഗരസഭാ വരണാധികാരികള്‍ക്ക് കൈമാറി. കലക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ ഇ.വി.എം. വിതരണം ചെയ്തത്. ആറ് ബ്ലോക്കുകളിലേക്കായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 1547 കണ്‍ട്രോള്‍ യൂണിറ്റുകളും 4641 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. മൂന്ന് നഗരസഭകളിലേക്കായി റിസര്‍വ് ഉള്‍പ്പെടെ 143 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. ബ്ലോക്കുകളിലെ ആകെ വാര്‍ഡ്, ബൂത്ത്, കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് […]

കാസര്‍കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാനാര്‍ഥികളുടെ പട്ടിക പതിക്കുന്നതിനായി ബ്ലോക്ക്/നഗരസഭാ വരണാധികാരികള്‍ക്ക് കൈമാറി. കലക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ ഇ.വി.എം. വിതരണം ചെയ്തത്. ആറ് ബ്ലോക്കുകളിലേക്കായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 1547 കണ്‍ട്രോള്‍ യൂണിറ്റുകളും 4641 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. മൂന്ന് നഗരസഭകളിലേക്കായി റിസര്‍വ് ഉള്‍പ്പെടെ 143 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണുള്ളത്.

ബ്ലോക്കുകളിലെ ആകെ വാര്‍ഡ്, ബൂത്ത്, കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നി ക്രമത്തില്‍

കാറഡുക്ക- 105-181-218-654
മഞ്ചേശ്വരം- 125-247-297-891
കാസര്‍കോട്-123- 244-293-879
കാഞ്ഞങ്ങാട്- 98-192-231-693
പരപ്പ-115-235-282-846
നീലേശ്വരം- 98-188-226-678

നഗരസഭകളിലെ ആകെ വാര്‍ഡ്, ബൂത്ത്, കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ ക്രമത്തില്‍

കാസര്‍കോട്- 38-39-45-45
കാഞ്ഞങ്ങാട്- 43-51-60-60
നീലേശ്വരം-32-32-38-38

ജില്ലയില്‍ ആകെ 777 വാര്‍ഡുകള്‍, 1409 പോളിങ് ബൂത്തുകള്‍

ജില്ലയില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 664 വാര്‍ഡുകളില്‍ 1287 പോളിങ് ബൂത്തുകളുണ്ട്. നഗരസഭകളില്‍ 113 വാര്‍ഡുകളിലായി 122 പോളിങ് ബൂത്തുകളുമാണുള്ളത്.

Related Articles
Next Story
Share it