വാര്‍ത്തകള്‍ വ്യാജം, ഇനി ഒരു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് വര്‍ധിക്കില്ല; പ്രതികരണവുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രതിസന്ധിക്കിടെ വൈദ്യുതി നിരക്ക് വര്‍ധിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെ.എസ്.ഇ.ബി. വാര്‍ത്തകള്‍ വ്യാജമാണെന്നും സംസ്ഥാനത്ത് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. 2019 ജൂലൈയിലാണ് സംസ്ഥാനത്ത് അവസാനം കെഎസ്ഇബി നിരക്ക് കൂട്ടിയത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെ നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്ന് അന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. മാത്രമല്ല നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുമില്ല. […]

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രതിസന്ധിക്കിടെ വൈദ്യുതി നിരക്ക് വര്‍ധിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെ.എസ്.ഇ.ബി. വാര്‍ത്തകള്‍ വ്യാജമാണെന്നും സംസ്ഥാനത്ത് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

2019 ജൂലൈയിലാണ് സംസ്ഥാനത്ത് അവസാനം കെഎസ്ഇബി നിരക്ക് കൂട്ടിയത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെ നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്ന് അന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. മാത്രമല്ല നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുമില്ല.

കഴിഞ്ഞ രണ്ട് മാസത്തെ ബില്‍ ഇപ്പോഴാണ് പലയിടങ്ങളിലും വന്നത്. ഇതില്‍ പലരുടെയും ബില്‍ തുക കൂടുതലാണ്. ഇതാണ് നിരക്ക് വര്‍ധനയെന്ന സംശയത്തിന് ഇട വരുത്തിയത്. ഇത് മനസ്സിലാക്കാതെയാണ് പലരും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി.

Related Articles
Next Story
Share it