നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. കാറിന് കേടുപാടുകള്‍ പറ്റിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മൂന്നാം മൈലിലാണ് അപകടം. ആറ് പോസ്റ്റുകളാണ് തകര്‍ന്നത്. ഒരു പോസ്റ്റ് തകര്‍ന്ന് വീണത് സമീപത്തെ കെ.എം ബില്‍ഡിങ്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലേക്കാണ്. ഇവിടെ അവധിയായതിനാല്‍ അപകടമൊഴിവായി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് പോയ മാലോം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന അല്‍പ നേരം ഗതാഗത സ്തംഭനമുണ്ടായി. പ്രദേശത്ത് വൈദ്യുതിയും മുടങ്ങി. വിവരമറിഞ്ഞ് അമ്പലത്തറ […]

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. കാറിന് കേടുപാടുകള്‍ പറ്റിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മൂന്നാം മൈലിലാണ് അപകടം. ആറ് പോസ്റ്റുകളാണ് തകര്‍ന്നത്. ഒരു പോസ്റ്റ് തകര്‍ന്ന് വീണത് സമീപത്തെ കെ.എം ബില്‍ഡിങ്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലേക്കാണ്. ഇവിടെ അവധിയായതിനാല്‍ അപകടമൊഴിവായി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് പോയ മാലോം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന അല്‍പ നേരം ഗതാഗത സ്തംഭനമുണ്ടായി. പ്രദേശത്ത് വൈദ്യുതിയും മുടങ്ങി. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസും വൈദ്യുതി ഉദ്യേഗസ്ഥരും സ്ഥലത്തെത്തി. ഓടിയെത്തിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. രാത്രി വൈകിയും വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടര്‍ന്നു. രാവിലെയും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചില്ല.

Related Articles
Next Story
Share it